വടകര: ഫണ്ടുകൾ വാരിക്കോരി നൽകിയിട്ടും വടകര റെയിൽവേ സ്റ്റേഷൻ വികസനമെങ്ങുമെത്തുന്നില്ല. പ്ലാറ്റ്ഫോം ഉയർത്താൻ ഒന്നരക്കോടിയും അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി സ്റ്റേഷൻ നവീകരണത്തിന് 10 കോടിയുമാണ് അനുവദിച്ചത്. പ്ലാറ്റ്ഫോം ഉയർത്തുന്നതിന്റെ ഭാഗമായി സ്റ്റേഷന്റെ രണ്ടുഭാഗവും പൊളിച്ചുനീക്കിയെങ്കിലും പണി ഇഴയുകയാണ്. റെയിൽവേയിലെ ഉന്നതർ സ്ഥലത്തെത്തുമ്പോൾ ജീവൻവെക്കുന്ന നിർമാണപ്രവർത്തനങ്ങൾ പിന്നീട് നിലക്കുന്ന സ്ഥിതിയാണുള്ളത്.
യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പ്ലാറ്റ്ഫോം ഉയർത്തുകയെന്നത്. പ്ലാറ്റ്ഫോം ഉയരക്കുറവ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ട്രെയിനിലേക്ക് കയറിയിറങ്ങാൻ വയോധികരും ഭിന്നശേഷിക്കാരുമുൾപ്പെടെയുള്ള യാത്രക്കാർ നന്നേ ബുദ്ധിമുട്ടുകയാണ്. റെയിൽപാളത്തിൽനിന്നും 84 സെന്റീമീറ്റർ ഉയരത്തിലാണ് പ്ലാറ്റ്ഫോം ഉയർത്തേണ്ടത്. നിലവിൽ 70 മുതൽ 76 മീറ്റർവരെയാണ് പ്ലാറ്റ്ഫോമിന്റെ ഉയരം. 700 മീറ്ററോളം വരുന്ന ഭാഗമാണ് ഉയർത്തേണ്ടത്.
മധുരയിലെ രാജേന്ദ്രൻ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. ദിനംപ്രതി നൂറുകണക്കിന് പേർ യാത്രചെയ്യുന്ന റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ കാഴ്ച ദയനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.