മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻറർ കാർഡിയോ തൊറാസിക് ഐ.സി.യുവിൽ ദീക്ഷിത്​പിറന്നാൾ കേക്ക്​ മുറിക്കുന്നു

വിഷ്ണുവിന്റെ ഹൃദയവുമായി പുതുജീവിതത്തിലേക്ക് കടന്ന ദിവസംതന്നെ ദീക്ഷിതിന് ഐ.സി.യുവിൽ പിറന്നാളാഘോഷം


കോഴിക്കോട്: മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻറർ കാർഡിയോ തൊറാസിക് ഐ.സി.യുവിൽ കാസർകോട് സ്വദേശി ദീക്ഷിതിന് പിറന്നാളാഘോഷം. മസ്തിഷ്കമരണം സംഭവിച്ച തൃക്കണ്ണപുരം സ്വദേശി വിഷ്ണുവിന്റെ ഹൃദയവുമായി പുതുജീവിതത്തിലേക്ക് കടന്ന ദിവസംതന്നെ ദീക്ഷിതിന് 15ാം പിറന്നാൾ വന്നെത്തിയത് ആഘോഷമാക്കുകയായിരുന്നു.

ഹൃദയത്തി‍െൻറ പമ്പിങ് കുറഞ്ഞ് രണ്ടുവർഷമായി ആരോഗ്യ പ്രശ്നങ്ങളനുഭവിക്കുന്ന ദീക്ഷിത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം 24 മണിക്കൂറിനകം തന്നെ വെൻറിലേറ്റർ ഒഴിവാക്കി പുതുജീവിതത്തിലേക്ക് തിരിച്ചുവന്നു.

ചീഫ് കാർഡിയോ തൊറാസിക് ആൻഡ് ട്രാൻസ്പ്ലാൻറ് സർജൻ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയുടെ ഭാഗമായ ഡോ. ജലീൽ, ഡോ. റിയാദ്, ഡോ. അശോക്, ഡോ. വിനോദ്, ഡോ. ലക്ഷ്മി, നഴ്സുമാരും ടെക്നീഷ്യന്മാരും പിറന്നാൾ ആഘോഷത്തിലും പങ്കുചേർന്നു. ഒട്ടേറെ ഹൃദ്രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് വിജയകരമായി നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയെന്ന് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻറർ ചെയർമാൻ ആൻഡ് ചീഫ് കാർഡിയോളജിസ്റ്റ് ഡോ. പി.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.

Tags:    
News Summary - Dixit's birthday was celebrated in the ICU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.