രാമനാട്ടുകര: അങ്ങാടിയും പരിസരങ്ങളും ലഹരി, മയക്കുമരുന്ന് സംഘങ്ങളുടെ പിടിയിൽ. മയക്കുമരുന്നിനടിമപ്പെട്ട യുവാക്കൾ ചേർന്ന് രാമനാട്ടുകര ദേശീയപാതയോരത്തെ കെട്ടിടത്തിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞിട്ട് ഒന്നര വർഷമായി. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ രാമനാട്ടുകര ഭാഗത്തെ ലഹരി വ്യാപാരമെന്നാണ് പറയുന്നത്. ഒഴിഞ്ഞ പറമ്പ്, പഴയ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് മയക്കുമരുന്ന് വിൽപനക്കാർ തമ്പടിക്കുന്നത്. യുവാക്കളെ ടീമായി തിരിച്ച് പല ഭാഗങ്ങളിലേക്കും മയക്കുമരുന്ന് കൊടുത്തയക്കുന്ന വലിയ ശൃംഖല തന്നെ ഇവിടെ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. രാമനാട്ടുകരയിലെ മയക്കുമരുന്ന് ശൃംഖല വളരുന്നതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവാവ് ഫറോക്ക് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.