എ​ക​രൂ​ൽ ടൗ​ണി​ൽ സീ​ബ്രാ​ലൈ​ൻ മു​റി​ച്ചു​ക​ട​ക്കു​ന്ന വ​യോ​ധി​ക​യെ ബൈ​ക്കി​ടി​ച്ച് തെ​റി​പ്പി​ച്ച സി.​സി.​ടി.​വി ദൃ​ശ്യം

എകരൂലിൽ സീബ്രാലൈനിൽ ബൈക്കിടിച്ച് വയോധികക്ക് പരിക്ക്

എ​ക​രൂ​ൽ: സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ക്ക് പ​രി​ക്ക്. ആ​ദ്യ​കാ​ല ചു​മ​ട്ടു​തൊ​ഴി​ലാ​ളി എ​ക​രൂ​ൽ പാ​റ​ക്ക​ൽ ക​മ​ല​ക്കാ​ണ് (65) പ​രി​ക്കേ​റ്റ​ത്. കൊ​യി​ലാ​ണ്ടി-​താ​മ​ര​ശ്ശേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ എ​ക​രൂ​ൽ ടൗ​ണി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ത​ല​ക്കും തോ​ളെ​ല്ലി​നും പ​രി​ക്കേ​റ്റ ഇ​വ​രെ നാ​ട്ടു​കാ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വി​ടെ സീ​ബ്രാ​ലൈ​ൻ മാ​ഞ്ഞു​തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ കാ​ൽ​ന​ട​ക്കാ​രെ ക​ണ്ട ഭാ​വം പോ​ലും ന​ടി​ക്കാ​തെ ചീ​റി​പ്പാ​യു​ക​യാ​ണ്. കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മാ​ണ് ഏ​റെ​യും ക​ഷ്ട​പ്പെ​ടു​ന്ന​ത്. റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും ഡ്രൈ​വ​ർ​മാ​രു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

Tags:    
News Summary - Elderly woman injured in Ekarul bike collision on zebra line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.