ഫറോക്ക്: അനിശ്ചിതത്വത്തിലായിരുന്ന ഫറോക്കിലെ ടിപ്പുകോട്ടയിൽ സർവേ നടപടിക്കും പര്യവേക്ഷണ പ്രവർത്തനങ്ങൾക്കും വെള്ളിയാഴ്ച തുടക്കമായി. കോടതി വിധിയെ തുടർന്നാണ് പുരാവസ്തു വകുപ്പിെൻറ നേതൃത്വത്തിൽ ടിപ്പു കോട്ടയിൽ നടപടികൾക്ക് തുടക്കമായത്. മലബാർ സർവേ ഫീൽഡ് അസിസ്റ്റൻറായ കെ. കൃഷ്ണരാജിെൻറ നേതൃത്വത്തിലുള്ള സംഘമാണ് സർവേക്ക് നേതൃത്വം നൽകുന്നത്.
സ്മാരകത്തിലെ ചരിത്ര സ്മാരകങ്ങൾ കൂടുതൽ കേടുപാടുകൾ വരാതെ സംരക്ഷിക്കാനും, കോട്ടയിലെ 5.61 ഏക്കർ ഭൂമിയിലെ ഉത്ഖനന സാധ്യത പരിശോധിച്ച് പര്യവേക്ഷണം നടത്താനുമുള്ള അനുമതിയാണ് പുരാവസ്തു വകുപ്പിന് കോടതി നൽകിയത്. പുരാവസ്തു വകുപ്പ് പഴശ്ശിരാജ മ്യൂസിയം ആർട്ടിസ്റ്റ് കെ.എസ്. ജീവ മോൾ, എം. കനകൻ എന്നിവരാണ് സംഘത്തിലുള്ളത്.
ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വർഷങ്ങൾക്കുമുമ്പ് 10 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും തുടർപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നില്ല.
നിലവില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച കോട്ട സ്ഥിതി ചെയ്യുന്നത്. 12ാം ധനകാര്യ കമീഷന്‍ മലബാറിലെ മൂന്നു പുരാവസ്തു സ്മാരകങ്ങളുടെ സംരക്ഷണത്തിനായി അനുവദിച്ച മൂന്നുകോടി രൂപയില്‍നിന്നാണ് ഫറോക്കിലെ ടിപ്പു കോട്ടയിലെ ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിരുന്നത്.
1991ലാണ് സംസ്ഥാന സര്‍ക്കാര്‍ കോട്ടയും അതിനോടനുബന്ധിച്ചുള്ള 31.323 ഹെക്ടര്‍ ഭൂമിയും സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് 25 വര്‍ഷം തികഞ്ഞിട്ടും കോട്ടയുടെ സംരക്ഷണത്തിനുള്ള ഒരു നീക്കവും സര്‍ക്കാറിെൻറയോ പുരാവസ്തു വകുപ്പിെൻറയോ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. ഇരട്ടക്കിണര്‍, ഗുഹ, കുതിരച്ചാല്‍, പീരങ്കി പാതം തുടങ്ങിയവയാണ് കോട്ടയോടനുബന്ധിച്ച് ഇപ്പോള്‍ അവശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.