അട്ടപ്പാടി ഇരുള നൃത്തത്തിൽ ആറാടി ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക്

ഫറോക്ക്: ഫറോക്ക് ഉപജില്ല കലോൽസവത്തിൽ ഇരുള നൃത്തത്തിലും നാടൻപാട്ടിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക് ജില്ല കലോത്സവത്തിലേക്ക്. സംസ്ഥാനത്ത് വിവിധ ഉപജില്ലകളിൽ നടന്നുവരുന്ന കലോൽസവത്തിൽ ഇത്തവണ ഗോത്ര കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങൾ ഉൾപ്പെടുത്തിയാണ്‌ കലോത്സവം മാന്വൽ പരിഷ്‌കരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌ ഇറക്കിയത്‌. 

Tags:    
News Summary - GGVHSS Feroke grabs first prize in Irula nritham and folk song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.