ഫറോക്ക്: ഗവ. താലൂക്ക് ആശുപത്രി ഓട്ടോ സ്റ്റാൻഡ് സ്ഥിരപ്പെടുത്തണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ചന്ത യൂനിറ്റ് ആവശ്യപ്പെട്ടു. ആശുപത്രിക്കു മുന്നിലെ വീതികുറഞ്ഞ റോഡിൽ പൊലീസ് അനുവദിച്ച 33 ഓട്ടോകളാണ് സ്ഥിരമായി ഇവിടെ സ്റ്റാൻഡിൽ ഓടുന്നത്. ഓട്ടംപോയി തിരികെ വരുമ്പോഴേക്കും പാർക്കിങ് സ്ഥലം മറ്റുവാഹനങ്ങൾ കൈയടക്കുകയാണ്. ഇത് മുതലെടുത്ത് മറ്റു സ്ഥലങ്ങളിൽനിന്ന് യാത്രക്കാരുമായി വരുന്ന ഓട്ടോകൾ ആളുകളെ കയറ്റിക്കൊണ്ടുപോകുന്നത് ഈ സ്റ്റാൻഡിനെ ആശ്രയിച്ച് സർവിസ് നടത്തുന്നവരെ ദുരിതത്തിലാക്കുന്നു.
ആശുപത്രി വിപുലീകരണം പൂർത്തിയാവുന്നതോടെ പാർക്കിങ് ദൗർലഭ്യം രൂക്ഷമാവാനിടയുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി യോഗം വിളിച്ച് ഓട്ടോ തൊഴിലാളികളുടെ ഉപജീവനമാർഗമായ സ്റ്റാൻഡിന് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് ശിഹാബ് തയ്യിൽ അധ്യക്ഷത വഹിച്ചു. എസ്.ടി.യു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് എൻ. പി.എ. റസാക്, റഫീഖ് കാപ്പാടൻ, കെ. കൗഷീഖ്, കെ. ആലിക്കുട്ടി, തയ്യിൽ ഷഹീം, കെ. ബഷീർ, എം. നസീർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ശിഹാബുദ്ദീൻ തയ്യിൽ (പ്രസിഡന്റ്), ബഷീർ, എൻ. സജീവൻ, എം. നസീർ (വൈസ് പ്രസിഡന്റ്), റഫീഖ് കാപ്പാടൻ (ജനറൽ സെക്രട്ടറി), ടി. അബ്ദുൽ ഷഹീം, എം. ഫൈസൽ, പി. മിസ്ഹബ് (ജോ. സെക്രട്ടറി), കെ. കൗഷിഖ് (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.