ഫറോക്ക്: ഭവൻസ് രാമകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ രാമനാട്ടുകര എൻ.എസ്.എസ് യൂണിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് കരിങ്കല്ലായി എ.എം.യു.പി സ്കൂളിൽ തുടങ്ങി.
വിദ്യാർഥികളുടെ വ്യക്തിഗത വികാസത്തിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങളാണ് ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. രാമനാട്ടുകര നഗരസഭ കൗൺസിലർ പി. നിർമൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഭവൻസ് പ്രിൻസിപ്പൽ എസ്. സജിത അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഇ.ബി. ഹർഷ, എ.എം.യു.പി കരിങ്കല്ലായി സ്കൂൾ പ്രധാനാധ്യാപിക ലതിക തിലക്, മാനേജർ ബാബു സർവോത്തമൻ, പ്രേമദാസൻ മാസ്റ്റർ, ലെയ്സൻ ഓഫിസർ സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. 26ന് ക്യാമ്പ് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.