representational image

ഫറോക്ക് ഉപജില്ല സ്കൂൾ കലോത്സവം ബുധനാഴ്ച മുതൽ

ഫറോക്ക്: ഫറോക്ക് ഉപജില്ല സ്കൂൾ കലോത്സവം 16, 17, 18 തീയതികളിൽ ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഒമ്പതു വേദികളാണ് മത്സരങ്ങൾ നടക്കുക. ഒന്നു മുതൽ അഞ്ചു വരെ വേദികൾ ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മെയിൻ കോമ്പൗണ്ടിലും ആറ്, ഏഴ് വേദികൾ യു.പി ബ്ലോക്കിലുമാണ് സജ്ജീകരിക്കുന്നത്.

വേദി എട്ട് ജി.ഡബ്ല്യു. എൽ.പി സ്കൂളിലും വേദി ഒമ്പത് നല്ലൂർ ജി.എൽ.പി സ്കൂളിലുമാണ്. സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ ഒമ്പതിന് പൂർത്തിയായി. കടലുണ്ടി ഗ്രാമപഞ്ചായത്ത്, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂർ-നല്ലളം, ബേപ്പൂർ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഫറോക്ക് ഉപജില്ല.

36 എൽ.പി, 16 യു.പി, 11 ഹൈസ്കൂൾ, ഒമ്പത് ഹയർ സെക്കൻഡറി സ്കൂൾ, രണ്ടു വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെ ഉപജില്ലയിലെ 74 വിദ്യാലയങ്ങളിൽനിന്നു തിരഞ്ഞെടുത്ത പ്രതിഭകളാണ് ഉപജില്ലതലത്തിൽ മാറ്റുരക്കുന്നത്. എൽ.പി വിഭാഗം ക്ലസ്റ്റർ തല വിജയികളാണ് ഉപജില്ലയിൽ മത്സരിക്കുക.

16ന് രാവിലെ ഒമ്പതു മണിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.ടി. കുഞ്ഞിമൊയ്തീൻകുട്ടി പതാക ഉയർത്തും. ഓഫ് സ്റ്റേജ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ വിതരണം ചെയ്യും. മേളയുടെ ഔപചാരിക ഉദ്ഘാടനം 17ന് രാവിലെ 11ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.

ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിക്കും. 18ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Farook sub district School Arts Festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.