കോഴിക്കോട്: ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ച് ഡോ. കെ.എം. നസീർ ഫാറൂഖ് കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് ബുധനാഴ്ച പടിയിറങ്ങും. 34 വർഷമായി ഫാറൂഖ് കോളജിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം സ്ഥാപനത്തിലെ 12ാമത്തെ പ്രിൻസിപ്പലായി അഞ്ചുവർഷം പ്രവർത്തിച്ചാണ് വിരമിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തെ ലോകോത്തരമാക്കുന്നതിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച 15 സ്വയംഭരണ കോളജുകളിൽ ഫാറൂഖ് കോളജ് ഇടംപിടിച്ചത് ഇക്കാലത്താണ്.
കേന്ദ്ര മാനവശേഷി വകുപ്പിന് കീഴിലെ എൻ.പി.ടി.എൽ മികവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച 10 ചാപ്റ്ററുകളിൽ ഫാറൂഖ് കോളജിനെ തിരഞ്ഞെടുത്തു. തുടർച്ചയായി മൂന്നു വർഷം എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇടം നേടി. ഭാര്യ: നസീറ (അധ്യാപിക, എച്ച്.എസ്.എസ് നൊച്ചാട്). മക്കൾ: ബാസിം നബീൽ (യു.കെ), ബാസിമ ഷാന (അസി. പ്രഫ. ഫാറൂഖ് കോളജ്). മരുമക്കൾ: മുഹമ്മദ് ഷഫീഖ് (സി.ഇ.ഒ, ലൈഫ് സ്കൂൾ), ഡോ. ലാമിന ഹൈഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.