ഫറോക്ക്: ചരിത്രപരമായ പ്രത്യേകതകൾ കൂട്ടിയിണക്കി ഫറോക്ക് പേട്ട ജങ്ഷൻ നവീകരിക്കുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട അഞ്ചു മാതൃക മോഡൽ ജങ്ഷനുകളിൽ പേട്ടയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ആധുനിക സംവിധാനങ്ങളോടുകൂടിയാണ് ജങ്ഷൻ ഒരുക്കുക.
ഒരുപാട് ചരിത്ര സംഭവങ്ങൾ ഓർത്തെടുക്കാനുള്ള നാടുകൂടിയായിപേട്ട അറിയപ്പെടുന്നു. അതുകൊണ്ടുകൂടിയാണ് ഈ ജങ്ഷൻ ചരിത്രത്താളുകളിൽ ഇടംപിടിക്കുന്ന രീതിയിൽ മാറ്റിയെടുക്കാൻ സർക്കാർ ഉദ്ദേശിച്ചതെന്ന് മന്ത്രി ഓർമിപ്പിച്ചു. വിശാലമായി നിർമ്മിക്കുന്ന ജംഗ്ഷനിൽ പൂന്തോട്ടങ്ങൾ, ഫുട്പാത്തുകൾ, സൈക്കിൾപാത,ഇരിയ്ക്കാനുള്ളസ്ഥലം, ഡിവൈഡറുകൾ, ഫാൻസി ലൈറ്റുകൾ തുടങ്ങി ഏറ്റവും ആധുനിക രീതിയിൽ തന്നെയാവും നിർമാണം.
ദേശീയപാതയിൽ മീഞ്ചന്ത, ചെറുവണ്ണൂർ ജംഗ്ഷനുകളിൽ മേൽപാലം വന്നുകഴിഞ്ഞാൽ അടുത്ത കുരുക്ക് പേട്ട ജങ്ഷനിൽ ആയിരിക്കാം. കുരുക്ക് ഒഴിവാക്കിയെടുക്കുവാനുള്ള മാർഗം കൂടിയാണ് ജങ്ഷൻ വികസനമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.