ഫറോക്ക്: ചെറുവണ്ണൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി നിർമിച്ച പ്രൈമറി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. വി.കെ.സി. മമ്മദ് കോയ സ്കൂളിലെ ഫലകം അനാച്ഛാദനം ചെയ്യും. കിഫ്ബി, എം.എൽ.എ ആസ്തി വികസന ഫണ്ടുകളിൽനിന്ന് 4.05 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
രണ്ടു നിലകളിലായി സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തോടെ 16 ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്. ശുചിമുറി, ഓപൺ സ്റ്റേജ്, സ്റ്റാഫ് മുറി, കുടിവെള്ള സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ ക്ലാസ് മുറികളുടെ പോരായ്മ സൂചിപ്പിച്ച് നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ കെട്ടിടത്തിന് ഫണ്ടനുവദിച്ചതെന്ന് പ്രധാനാധ്യാപകൻ കെ. ദിലീപ്കുമാർ അറിയിച്ചു. ശിശു സൗഹൃദ അന്തരീക്ഷത്തിൽ പുതിയ കെട്ടിടത്തിൽ അടുത്ത അധ്യയനം മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.