ഫറോക്ക്: ട്രെയിൻ തട്ടി ചാലിയാറിൽ വീണു കാണാതായ രണ്ടാമത്തെ യുവാവിെൻറ മൃതദേഹം കണ്ടെത്തി. ചെറുവണ്ണൂർ കുണ്ടായിത്തോട് തോണിച്ചിറ കോലോന്തറക്കൽ രാജെൻറ മകൻ രസ്നിക് എന്ന ശ്യാമിെൻറ (26) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ ഫറോക്ക് റെയിൽവേ പാലത്തിെൻറ തൂണിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് മംഗലാപുരം- ചെന്നൈ എക്‌സ്പ്രസ് ട്രെയിനാണ് പാലത്തിനു സമീപം രണ്ടു യുവാക്കളെ ഇടിച്ചത്. അപകടത്തിൽ മരിച്ച കൊളത്തറ റഹ്‌മാൻ ബസാർ അയ്യപ്പൻകണ്ടി പറമ്പ് പുല്ലാലയിൽ അശോകെൻറ മകൻ നിഖിലിെൻറ(27) മൃതദേഹം വ്യാഴാഴ്ച രാത്രി തന്നെ പാലത്തിനു സമീപം കണ്ടെത്തിയിരുന്നു. മറ്റൊരു സുഹൃത്തിനൊപ്പം റെയിൽ പാളത്തിനു സമീപത്തുകൂടി നടന്നുവരുമ്പോഴായിരുന്നു ഇരുവരെയും ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു.
ലോക്കോ പൈലറ്റാണ് അപകടവിവരം ഫറോക്ക് സ്‌റ്റേഷനിൽ അറിയിച്ചത്. സ്‌റ്റേഷൻ മാസ്റ്റർ നൽകിയ വിവരപ്രകാരം പൊലീസും ട്രോമ കെയർ വളൻറിയർമാരും കഴിഞ്ഞദിവസം രാത്രി തിരച്ചിൽ ആരംഭിച്ചിരുന്നു. രസ്നിക്കിെൻറ മാതാവ് പരേതയായ തങ്കമണി. സഹോദരങ്ങൾ: രഞ്ജിത്ത്, രേഷ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.