ഫറോക്ക്: ഡ്രെയിനേജ് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളിയായ ധർമേന്ദ്രയുടെ കൈപ്പത്തി കോൺക്രീറ്റ് മിക്സറിൽ കുടുങ്ങി ചതഞ്ഞരഞ്ഞു.
ഫാറൂഖ് കോളജ് യുവത ലൈബ്രറിക്ക് സമീപം അങ്ങാടി ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ഡ്രെയിനേജ് പണിക്കിടയിലായിരുന്നു അപകടം. കൈമുട്ടിന് കീഴ്പോട്ട് വിരലുൾപ്പെടുന്ന ഭാഗമെല്ലാം ചതഞ്ഞരഞ്ഞ നിലയിലാണ്. മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷസേന അരമണിക്കൂർ കിണഞ്ഞു പരിശ്രമിച്ചതിനെ തുടർന്നാണ് യുവാവിന് മോചനമായത്.
അസി. സ്റ്റേഷൻ ഓഫിസർ പി. സുനിൽ, ഗ്രേഡ് അസി. ഓഫിസർ ഡബ്ല്യു. സനൽ, ഫയർ റസ്ക്യൂ ഓഫിസർമാരായ പി. അബ്ദുൽ കരീം, ജോസഫ് ബാബു, പി. വിജിൻ, ഡ്രൈവർമാരായ ഉണ്ണികൃഷ്ണൻ, വിനീഷ്, ഹോംഗാർഡ് കെ. സന്തോഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.