ഫറോക്ക്: ഫറോക്ക് നഗരസഭയിൽ വ്യാപക കള്ളവോട്ടിന് എൽ.ഡി.എഫ് നീക്കമെന്ന് യു.ഡി.എഫ് ആരോപിച്ചു. ചെയർപേഴ്സൺ കെ. കമറുലൈലയുടെ കുടുംബാംഗങ്ങളുടെ പേരുകൾ ഒരു വാർഡിൽ നിലനിൽക്കെ വ്യത്യസ്ത വാർഡുകളിൽ ചേർത്തത് ഇതിന് തെളിവാണ്. ചെയർപേഴ്സെൻറ വാർഡായ ഡിവിഷൻ 21ലെ ഭർത്താവിെൻറയും മകെൻറയും വോട്ട് 22ലും 23ലും ചേർക്കുകയും മറ്റ് കുടുംബാംഗങ്ങളുടെ വോട്ടുകൾ 21, 22, 23, ഡിവിഷനുകളിലുമാണ് ചേർത്തത്.
വോട്ടർ പട്ടികയിൽ വോട്ട് ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനും നടത്തിയ പ്രവർത്തനത്തിലാണ് വ്യാപകമായ ക്രമക്കേടുകൾ നടത്തിയത്. പല വാർഡുകളിലും സ്ഥലത്ത് ഇല്ലാത്ത ആളുകൾക്ക് അനധികൃതമായി വോട്ട് ചേർക്കുകയും അർഹതപ്പെട്ട കുടുംബങ്ങളുടെ വോട്ട് തള്ളിക്കുകയും ഒരേ ആളുകൾക്ക് തന്നെ പല വാർഡുകളിലും വോട്ട് ചേർക്കുകയുമാണ് എൽ.ഡി.എഫ് ചെയ്യുന്നതെന്നും യു.ഡി.എഫ് നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.
രണ്ടര വർഷം യു.ഡി.എഫ് ഭരിച്ചിരുന്ന മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫ് ഇപ്പോഴത്തെ ചെയർപേഴ്സൻ അടക്കം രണ്ട് കൗൺസിലർമാരെ ഉപയോഗിച്ച് കാലുമാറ്റം നടത്തിയാണ് ഭരണം അട്ടിമറിച്ചത്. രണ്ടര വർഷം ജനങ്ങളുടെ മേൽ അമിത നികുതി ചുമത്തിയും മാലിന്യ സംസ്കരണ പദ്ധതി അവതാളത്തിലാക്കിയും വികസന പ്രവർത്തങ്ങൾ മുരടിപ്പിച്ചും ഭരണസ്തംഭനത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ഇത് തിരിച്ചടിയാവുമെന്ന ഭയപ്പാടിലാണ് കള്ളവോട്ട് ചേർക്കുന്നതെന്ന് ഫറോക്ക് മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ മുഹമ്മദ് കക്കാട്, കൺവീനർ കെ.എ. വിജയൻ എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.