യുവാവ് പെട്രോൾ ഒഴിച്ച് അഗ്നിക്കിരയാക്കിയ കൊളത്തറയിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍

വീട്ടുമുറ്റത്തെ വാഹനങ്ങള്‍ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു

ഫ​റോ​ക്ക്: കൊ​ള​ത്ത​റ​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. കൊ​ള​ത്ത​റ വ​ല്ലി​ക്കാ​ട് ആ​ന​ന്ദ​കു​മാ​റി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​റും ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​ണ് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടു​വ​ള​പ്പി​ല്‍ ക​യ​റി​യ യു​വാ​വ് വാ​ഹ​ന​ങ്ങ​ള്‍ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വീ​ട്ടി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. പെ​ട്രോ​ള്‍ കു​പ്പി​ക​ളു​മാ​യി യു​വാ​വ് ന​ട​ന്നു​വ​രു​ന്ന​തും തു​ട​ര്‍ന്ന് വാ​ഹ​ന​ങ്ങ​ളി​ല്‍ പെ​ട്രോ​ളൊ​ഴി​ക്കു​ക​യും തീ​കൊ​ളു​ത്തു​ന്ന​തും ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വീ​ട്ടു​മു​റ്റ​ത്ത് തീ ​ആ​ളി​പ്പ​ട​രു​ന്ന​തു​ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​രാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ കാ​ര​ണം വീ​ട്ടി​ലേ​ക്ക് തീ​പ​ട​രാ​തെ ര​ക്ഷ​പ്പെ​ട്ടു. ബ​ന്ധു​ക്ക​ളു​മാ​യി നേ​ര​ത്തെ സ്വ​ത്തു​ത​ര്‍ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും ക​ഴി​ഞ്ഞ​യാ​ഴ്ച വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്ന​താ​യും ആ​ന​ന്ദ​കു​മാ​ര്‍ ന​ല്ല​ളം പൊ​ലീ​സി​ന് മൊ​ഴി​ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - young man poured petrol on the vehicles in the backyard and set them on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.