കോഴിക്കോട്: കെട്ടിടത്തിൽനിന്നു വീണ് നട്ടെല്ല് തകർന്ന നിർമാണ തൊഴിലാളിയെ സഹായിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു. വളയനാട് കൊമ്മേരി മാട്ടാപറമ്പിൽ കുട്ടൻ എന്ന എൻ. മനോജ്കുമാറിനാണ് ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് നട്ടെല്ലിനും വാരിയെല്ലിനും സാരമായി പരിക്കേറ്റത്.
ഒരു മാസത്തിലേറെ മെഡി. കോളജിൽ ചികിത്സയിലായിരുന്നു. രണ്ട് പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് മനോജ്കുമാർ. ചികിത്സ ചെലവുകളും വീട്ടുകാര്യങ്ങളും നിർവഹിക്കാൻ പ്രയാസപ്പെടുകയാണ് കുടുംബം. മൂത്തമകളുടെ വിവാഹത്തെ തുടർന്നുള്ള സാമ്പത്തിക ബാധ്യതകളും തീർക്കാനുണ്ട്.
കുടുംബത്തെ സഹായിക്കാൻ കോർപറേഷൻ വാർഡ് കൗൺസിലർ കവിത അരുൺ ചെയർപേഴ്സനും കെ. ഷാജി ജനറൽ കൺവീനറും എൻ. അജയകുമാർ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചിരിക്കയാണ്. കൊമ്മേരി സർവിസ് സഹകരണ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. A/C No. KBC 0020060010614, IFS Code: ICIC0000103
ഗൂഗ്ൾ പേ നമ്പർ: 88484444729. കൂടുതൽ വിവരങ്ങൾക്ക് 9349811140 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.