കൊടിയത്തൂർ: കനത്തമഴയിൽ ഇരുവഴിഞ്ഞിയും ചാലിയാറും നിറഞ്ഞു കവിഞ്ഞതിനാൽ കൊടിയത്തൂരും പരിസര പ്രദേശങ്ങളും ഒറ്റപ്പെടൽ ഭീഷണിയിൽ.
നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കാരാട്ട് പ്രദേശത്ത് മയത്തൊടി അബ്ദുറഹിമാന്റെ വീട്ടിലും സലാത്ത് മഹൽ മദ്റസയിലും വെള്ളം കയറി. ഇനിയും വെള്ളം ഉയർന്നാൽ 40ൽ അധികം വീട്ടുകാരെ ഒഴിപ്പിക്കേണ്ടിവരും.
ശക്തമായ കലക്കും ഒഴുക്കും കാരണം പുഴയോരവാസികൾ ഭീതിയിലാണ്. കൊടിയത്തൂർ കാരാട്ട്, ചെറുവാടി, എള്ളങ്ങൽ, കണ്ടങ്ങൽ, തേലേരി പറമ്പ് റോഡുകൾ വെള്ളത്തിനടിയിലായി.
കഴിഞ്ഞ പ്രളയത്തിൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചവരാണ് ഈ പ്രദേശത്തുകാർ.
വെള്ളപ്പൊക്കം വന്നാൽ തീർത്തും ഒറ്റപ്പെട്ട ദ്വീപായി മാറുന്ന കാരാട്ട് മുറി പ്രദേശത്തുകാർക്ക് കോട്ടമ്മൽ -കാരാട്ട് റോഡ് ഉയർത്തൽ അത്യാവശ്യമായിരിക്കുകയാണ്. ഒന്നാം വാർഡ് അംഗം ടി.കെ. അബൂബക്കർ കാരാട്ട് വെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.