പേരാമ്പ്ര: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് അനുഭാവികളെ എത്തിക്കാന്‍ സർക്കാർ സ്‌കൂള്‍ ബസ് ഉപയോഗിച്ച സംഭവം വിവാദത്തിൽ. സംഭവത്തിൽ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ ബസ് ഉപയോഗിച്ചെന്നു കാണിച്ച് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.
പേരാമ്പ്രയില്‍ നടന്ന പരിപാടിയിലേക്ക് ചക്കിട്ടപ്പാറ മുതുകാട് ഭാഗത്തുനിന്ന് ആളുകളെ എത്തിക്കാനാണ് പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌ക്കൂളിലെ ബസ്സ് ഉപയോഗിച്ചത്. ബസ്സില്‍ കൊടിയും ജാഥയുടെ ഫ്‌ളക്‌സും സ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാര്‍ട്ടി പരിപാടികള്‍ക്കുവേണ്ടി ദുരുപയോഗിക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.