കടലുണ്ടി ഖാദി കേന്ദ്രത്തിന് 35 ലക്ഷം അനുവദിച്ചു

കടലുണ്ടി: ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന് ഖാദി നൂൽനൂൽപ് കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 35 ലക്ഷം രൂപ അനുവദിച്ചു. ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചതായ വിവരം ജില്ല പഞ്ചായത്ത് അംഗം പി. ഗവാസാണ് അറിയിച്ചത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകനയോഗം ഖാദി കേന്ദ്രത്തിൽ ചേർന്നു.

പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി. ഗവാസ് പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. ശൈലജ ടീച്ചർ, ഖാദി ജില്ല പ്രോജക്ട് ഓഫിസർ കെ. ഷിബി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു പച്ചാട്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പിലാക്കാട്ട് ഷണ്മുഖൻ, പച്ചാട്ട് സുബ്രഹ്‌മണ്യൻ, കെ. ഗണേശൻ എന്നിവരും ഖാദി ജില്ലതല ഉദ്യോഗസ്ഥരും കേന്ദ്രത്തിലെ തൊഴിലാളികളും പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം വി.എസ്. അജിത സ്വാഗതം പറഞ്ഞു.

Tags:    
News Summary - fund sanctioned for Kadalundi Khadi Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.