കുന്ദമംഗലം : പഴയ ബസ് സ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിന്റെ ഭാഗമായി കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ അനുമതിയോട് കൂടി പ്രതിമ നിർമിച്ച സ്ഥലം ഇപ്പോൾ ഗാന്ധി സ്ക്വയർ എന്നാണ് അറിയപ്പെടുന്നത്. നിരവധി പരിപാടികൾ ഗാന്ധി സ്ക്വയറിൽ നടക്കാറുണ്ട്. കോൺഗ്രസ് പ്രവർത്തകനും ശിൽപിയുമായ ബൈജു തീക്കുന്നുമ്മൽ ആണ് പ്രതിമ നിർമിച്ചതും അതിന്റെ പരിപാലനം ചെയ്തുവരുന്നത്.
ഇദ്ദേഹം പ്രതിമക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കണ്ണടയാണ് മോഷണം പോയത്. ഇതിന് മുമ്പ് രണ്ട് തവണ വാഹനമിടിച്ച് ഗാന്ധി സ്ക്വയർ തകർന്നിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.