പ്രതീകാത്മക ചിത്രം

ബൈപാസിൽ മാലിന്യം തള്ളിയ വാഹനം പിടിയിൽ; മാ​ലി​ന്യം ത​ള്ളി​യ സ്ഥ​ലവും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഡ്രൈവർ ശു​ചീ​ക​രിക്കണമെന്ന്​ ക​ല​ക്ട​ർ

കോ​ഴി​ക്കോ​ട്​: ന​മ്മു​ടെ കോ​ഴി​ക്കോ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള 'മി​ഷ​ന്‍ സു​ന്ദ​ര​പാ​ത​യോ​രം' ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യി​ലു​ള്‍പ്പെ​ടു​ത്തി വൃ​ത്തി​യാ​ക്കി​യ മ​ലാ​പ്പ​റ​മ്പ് -തൊ​ണ്ട​യാ​ട് ബൈ​പാ​സ് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​ന​വും ഡ്രൈ​വ​റും പി​ടി​യി​ല്‍. കെ.​എ​ല്‍ 11 എ.​എ​ൽ 3684 ടി​പ്പ​ർ ലോ​റി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​ലി​ന്യം ത​ള്ളി​യ സ്ഥ​ലം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ൾ ശു​ചീ​ക​രി​ക്കാ​നും ക​ല​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു ഡ്രൈ​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ല​ക്ട​ർ അ​റി​യി​ച്ചു.

മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ഷ​ഫീ​ര്‍ മു​ഹ​മ്മ​ദ്, കെ.​സി. സൗ​ര​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Garbage was dumped on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.