കോഴിക്കോട്: കാർട്ടൂൺ രചനയിൽ ഗിന്നസ് റെക്കോഡുമായി ബിരുദ വിദ്യാർഥിനി. കാരശ്ശേരി സ്വദേശിനി എം. റോഷ്നയാണ് ദുബൈ ഗ്ലോബൽ വില്ലേജിലെ ചിത്രരചനയിലൂടെ വലിയ നേട്ടം കരസ്ഥമാക്കിയത്. പിതാവ് കാർട്ടൂണിസ്റ്റ് എം. ദിലീഫിനൊപ്പം ലൈവ് ചിത്രരചനക്കായാണ് ദുബൈ ഗ്ലോബൽ വില്ലേജിലെത്തിയത്.
വിവിധ രാജ്യങ്ങളൊരുക്കിയ പവിലിയനുകൾ കാർട്ടൂൺ സ്കെച്ചിലൂെട അവതരിപ്പിച്ചായിരുന്നു നേട്ടം. ഒരു കൊച്ചുകുട്ടി ഇൗ അത്ഭുദങ്ങൾ ആസ്വദിക്കുന്നതാണ് കാർട്ടൂൺ സ്ട്രിപ്പിെൻറ ഉള്ളടക്കം. ചാത്തമംഗലം എം.ഇ.എസ് കോളജിലെ ബിരുദ വിദ്യാർഥിയായ റോഷ്ന 498 ഷീറ്റുകളിലായി വരച്ച സൃഷ്ടി 404 മീറ്റർ നീളത്തിലുള്ള റീലാക്കിയാണ് ഗിന്നസ് അധികൃതർക്കുമുന്നിൽ അതരിപ്പിച്ചത്.പാകിസ്താൻ സ്വദേശിയുടെ 350 മീറ്റർ കാർട്ടൂൺ സ്ട്രിപ്പെന്ന റെക്കോഡ് തകർത്താണിപ്പോൾ റോഷ്ന നേട്ടമുണ്ടാക്കിയത്.
2015ൽ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോസ്റ്റർ ഒരുക്കിയും ഗിന്നസ് റെക്കോഡിനായി ശ്രമിച്ചിരുന്നു. റോച്ചാർട്ട് എന്ന യൂട്യൂബ് ചാനൽ വഴി കാർട്ടൂൺ ക്ലാസുകളും നൽകുന്നുണ്ട്. സിവിൽ എൻജിനീയർ സുബൈദയാണ് മാതാവ്. രഹ്ന, റെന, റയ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.