ഇരുവഴിഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ കണ്ടപ്പൻ ചാലിലെ മലവെള്ളപ്പാച്ചിൽ

മഴയിൽ വിറങ്ങലിച്ച് മലയോരം

കോ​ഴി​ക്കോ​ട്: കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വ​ൻ​നാ​ശ​ന​ഷ്ടം. ആ​ന​ക്കാം​പൊ​യി​ല്‍, മു​ത്ത​പ്പ​ന്‍പ്പു​ഴ, തു​ഷാ​ര​ഗി​രി, പൂ​വാ​റ​ന്‍തോ​ട്, തി​രു​വ​മ്പാ​ടി, ക​ക്കാ​ടം​പൊയി​ൽ, താ​മ​ര​ശ്ശേ​രി തു​ട​ങ്ങി​യ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി വൈ​കി​യും അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. പു​ഴ​ക​ളി​ല്‍ ജ​ല​നി​ര​പ്പ് വ​ൻ​തോ​തി​ല്‍ ഉ​യ​ർ​ന്നു. മ​ഴ​ക്കൊ​പ്പം ത​ന്നെ അ​തി​ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ട്. രാ​ത്രി ക​ന​ത്ത​മ​ഴ തു​ട​രു​ന്ന മു​ത്ത​പ്പ​ൻ പു​ഴ, ആ​ന​ക്കാം പൊ​യി​ൽ, ക​ക്കാ​ടം​പൊ​യി​ൽ, പൂ​വാ​റം​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ചാ​ലി​പ്പു​ഴ നിറഞ്ഞുകവിഞ്ഞു. ചെ​മ്പു​ക​ട​വ് പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​രു​വ​ഴി​ഞ്ഞി, ചാ​ലി​യാ​ർ, പൂ​നൂ​ർ പു​ഴ​ക​ൾ ക​വി​ഞ്ഞൊ​ഴു​കി. ഇ​രു​വ​ഴി​ഞ്ഞി​യി​ലും ചാ​ലി​യാ​റി​ലും വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ കൊ​ടി​യ​ത്തൂ​ർ, ചെ​റു​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ഇ​തോ​ടെ കാ​രാ​ട്ടു​മു​റി റോ​ഡ്, എ​ള്ള​ങ്ങ​ൽ റോ​ഡ്, ക​ണ്ട​ങ്ങ​ൽ ചെ​റു​വാ​ടി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

കൊ​ടി​യ​ത്തൂ​ർ കോ​ട്ട​മു​ഴി​യി​ൽ പാ​ലം പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നാ​ൽ താ​ൽ​ക്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച ഇ​രു​മ്പു​പാ​ലം വെ​ള്ളം ക​യ​റി​യ​തോ​ടെ ഗ​താ​ഗ​തം നി​ല​ച്ചു.​ തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​പ്പ​ൻ പു​ഴ, ആ​ന​ക്കാം​പൊ​യി​ൽ, പു​ല്ലൂ​രാ​ംപാ​റ കൊ​ട​ക്കാ​ട്ടു​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ട​ര​ഞ്ഞി​യി​ലെ പൂ​വാ​റം​തോ​ട്, ഉ​റു​മി, ക​ക്കാ​ടം​പൊ​യി​ൽ മേ​ഖ​ല​യി​ലും ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ണ്ട്. കൂ​മ്പാ​റ - ക​ക്കാ​ടം​പൊ​യി​ൽ റോ​ഡി​ൽ പീ​ടി​ക​പ്പാ​റ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ണ്ട്. റോ​ഡു​ക​ളി​ൽ മ​രം വീ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. അ​ടി​വാ​രം കൈ​ത​പ്പൊ​യി​ല്‍ പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍ വീ​ടു​ക​ളി​ല്‍ കു​ടു​ങ്ങി. ചെ​മ്പു​ക​ട​വ് ഭാ​ഗ​ത്തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. മ​ഴ അ​തി​ശ​ക്ത​മാ​യ​തി​നാ​ല്‍ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍ക്ക് ഇ​ന്ന​ലെ അ​വ​ധി​യാ​യി​രു​ന്നു. പൂ​നൂ​ർ തേ​ക്കും തോ​ട്ട​ത്തി​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് മു​ക​ളി​ൽ മ​രം​വീ​ണ് വ​ൻ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. പു​ഴ ക​വി​ഞ്ഞ് കൃ​ഷി​ടി​യ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ‍യി.

ന​ഗ​ര​ത്തി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. രാ​വി​ലെ മു​ത​ല്‍ പെ​യ്യു​ന്ന മ​ഴ​യി​ല്‍ ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടും ഉ​ണ്ടാ​യി. ശ​ക്ത​മാ​യ കാ​റ്റി​ൽ ഫ​റോ​ക്ക് ക​രു​വ​ൻ​തി​രു​ത്തി പെ​രാ​വ​ന്മാ​ട് ക​ട​വി​ൽ മ​ണ​ൽ​തോ​ണി മ​റി​ഞ്ഞ് മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പു​ഴ​യി​ൽ വീ​ണു.​ ഷ​ഫീ​ർ, റ​ഫീ​ഖ്,ഹ​ക്കീം എ​ന്നീ തൊ​ഴി​ലാ​ളി​ക​ളെ മ​റ്റു തോ​ണി​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു.

കക്കയം ഡാം തുറന്നേക്കും​​​​​

കോ​ഴി​ക്കോ​ട്: ക​ക്ക​യം ഡാ​മി​ന്റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന് ജ​ല​സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് വ​ലി​യ തോ​തി​ല്‍ ഉ​യ​രു​ന്ന​തി​നാ​ല്‍ റെ​ഡ് അ​ലേ​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ധി​ക​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. അ​തി​നാ​ല്‍ കു​റ്റ്യാ​ടി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

30ലേ​റെ വീ​ടു​ക​ള്‍ക്ക് നാ​ശം; മൂ​ന്ന് ക്യാ​മ്പു​ക​ള്‍ തു​റ​ന്നു

കോ​ഴി​ക്കോ​ട്: ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ വലിയ നാശം. പലിയിടങ്ങളിലും വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും മുപ്പതിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. കൊയിലാണ്ടി താലൂക്കില്‍ 21, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ അഞ്ചു വീതവും വടകര താലൂക്കില്‍ നാലും വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

മഴവെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 26 കുടുംബങ്ങളിലെ 76 പേരെ ചെമ്പുകടവ് ജി.യു.പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് താലൂക്കിലെ മാവൂര്‍ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയത്തില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും മാറ്റിപ്പാര്‍പ്പിച്ചു. മറ്റൊരു കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി. കുമാരനെല്ലൂര്‍ വില്ലേജിലെ കാരശ്ശേരി പഞ്ചായത്തില്‍ വെളളം കയറിയതിനെ തുടര്‍ന്ന് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്ന കുടുംബത്തെ വല്ലത്തായ്പാറ ലോലയില്‍ അംഗൻവാടിയിലേക്ക് മാറ്റി. ശക്തമായ മഴയില്‍ ജില്ലയിലെ പുഴകളിലെല്ലാം ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് ആറുവരെ കുന്ദമംഗലത്ത് 54, വടകരയില്‍ 34, വിലങ്ങാട് 36, കക്കയം 77 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

Tags:    
News Summary - Heavy Rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.