കോഴിക്കോട്: അവധി ദിനത്തിൽ നഗരത്തിനു മുകളിലൂടെ വട്ടമിട്ട് ഹെലികോപ്ടർ സവാരി. ചിപ്സാൻ ഏവിയേഷനിൽനിന്ന് വാടകക്കെടുത്ത, ആറു പേർക്ക് ഇരിക്കാവുന്ന ഹെലികോപ്ടറാണ് ജനങ്ങൾക്ക് ബീച്ചിന് സമീപം ഉല്ലാസ സവാരിക്കായി എത്തിച്ചത്. 3000 രൂപ വീതമാണ് സവാരിക്കായി സംഘാടകർ ഈടാക്കിയത്.
ശനി, ഞായർ ദിവസങ്ങളിലായി നിരവധി പേരാണ് ഹെലികോപ്ടറിൽ കയറാനെത്തിയത്. മറൈൻ ഗ്രൗണ്ടിൽനിന്ന് കയറി 15 മിനിറ്റോളം കറങ്ങിയാണ് ഹെലികോപ്ടർ തിരിച്ചെത്തുന്നത്.
ഞായറാഴ്ച ബീച്ചിലെത്തിയവർക്ക് കൗതുകക്കാഴ്ചയുമായി ഇൗ ആകാശ സഞ്ചാരം. നിരവധി പേരാണ് കാഴ്ചക്കാരായെത്തിയത്. ഹെലികോപ്ടർ ഇറങ്ങുന്നതും പൊങ്ങുന്നതും കാണാനെത്തിയവരുടെ തിരക്കുകാരണം റോഡിലും ഗതാഗതതടസ്സമുണ്ടായി.
ഹെലികോപ്ടർ സവാരിക്ക് ടൂറിസം വകുപ്പിെൻറയോ തുറമുഖ വകുപ്പിെൻറയോ അനുമതിയെടുത്തിരുന്നില്ല. ആവശ്യമായ സുരക്ഷ മുൻകരുതലുണ്ടോയെന്ന പരിശോധനയും നടന്നിട്ടില്ല. താൽക്കാലിക അനുമതിയുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ജില്ല കലക്ടറും സിറ്റി പൊലീസ് മേധാവിയും അനുമതി നൽകിയതായാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.