പുതുപ്പാടി (കോഴിക്കോട്): സംരംഭം തുടങ്ങാനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ വനിത സംരംഭകയെയും വിദ്യാർഥികളായ രണ്ട് മക്കളെയും വീട്ടിൽനിന്ന് പുറത്താക്കി വീടും പുരയിടവും ജപ്തി െചയ്തു. പുതുപ്പാടി കുപ്പായക്കോട് കീച്ചേരി ടോണിയുടെ ഭാര്യ ജൂലിയെയും പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടാണ് അധികൃതർ ജപ്തി നടപടികൾ പൂർത്തീകരിച്ചത്. വഴിത്തർക്കത്തിൽ ഇടപെട്ട് സി.പി.എം കൊടികുത്തി സമരം ചെയ്തതോടെ ഫാക്ടറി പൂേട്ടണ്ടിവന്നുവെന്നും തുടർന്നാണ് കടം കയറിയതെന്നും ജൂലി പറഞ്ഞു.
2017ല്‍ റബര്‍ ഉല്പന്ന സംസ്കരണ കേന്ദ്രം തുടങ്ങുന്നതിനായി 90 ലക്ഷം രൂപ ഈങ്ങാപ്പുഴ എസ്.ബി.ഐയിൽനിന്ന് ജൂലി േടാണി വായ്പയെടുത്തിരുന്നു. പുരയിടമായ ഒരേക്കർ ഭൂമിയുടെ േരഖയായിരുന്നു ഈട്. ഈ തുക ഉപേയാഗിച്ച് ഒറീസ ലാറ്റക്സ് എന്ന േപരിൽ 2018-ൽ സ്ഥാപനം തുടങ്ങി. എന്നാല്‍, അയൽവാസികൾ തമ്മിലുള്ള വഴിത്തർക്കത്തെ തുടർന്നുണ്ടായ പ്രശ്നത്തിൽ സി.പി.എം. േലാക്കൽ കമ്മിറ്റി ഇടപെടുകയും ജൂലിക്കെതിരെ നിലപാടെടുക്കുകയും െചയ്തു. അയൽവാസികൾക്ക് വഴി ജൂലിയുടെ ഭൂമിയിലൂടെ അനുവദിക്കണമെന്ന പാർട്ടി ആവശ്യം നിരസിച്ചതോടെ പ്രശ്ന സ്ഥലത്ത് സി.പി.എം കൊടി നാട്ടുകയും ഇവരുടെ സ്ഥാപനത്തിന് ഉപരോധം ഏർപ്പെടുത്തുകയുമായിരുെന്നന്ന് ജൂലി ടോണി പറഞ്ഞു. ഫാക്ടറി പ്രവർത്തനം നിലച്ചതോടെ ബാങ്ക് അടവുകള്‍ മുടങ്ങി ഒന്നരക്കോടിയിലധികം രൂപ ബാധ്യതയായി മാറി.
ഒരാഴ്ച മുമ്പ് ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് വീട്ടിൽ പതിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരം നാലോടെ അധികൃതർ വീടും സ്ഥലവും ജപ്തി െചയ്യാൻ എത്തി. ജൂലിയും മക്കളും എതിർത്തെങ്കിലും െപാലീസ് ഇടെപട്ട് ജൂലിയെയും മക്കളെയും പുറത്താക്കി വീട്ടുസാധനങ്ങളും മറ്റും പുറത്തേക്കിട്ട് വീട് സീൽ ചെയ്തു.എസ്.ബി.ഐ എറണാകുളം അസറ്റ് റിക്കവറി വിഭാഗം ചീഫ് മാനേജര്‍ സുനീഷ്, േകാഴിേക്കാട് സി.ജെ.എം കോടതിയിലെ അഡ്വക്കേറ്റ് കമ്മീഷണര്‍, പുതുപ്പാടി വില്ലേജ് ഓഫിസര്‍, താമരശേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
രാത്രി ഏഴോടെയാണ് ജപ്തി പൂർത്തീകരിച്ച് അധികൃതർ മടങ്ങിയത്. വീട്ടില്‍നിന്നു പുറത്താക്കിയ ജൂലിെയയും മക്കളെയും വാര്‍ഡ് അംഗം മോളി ആൻറോ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ, ജൂലിയുടെ അയൽക്കാരായ കുടുംബത്തിന് വീട്ടിലേക്ക് വഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടതല്ലാതെ പാർട്ടി ഒരിക്കലും അവരുടെ സംരംഭത്തിനെതിരായിരുന്നില്ലെന്ന് സി.പി.എം ലോക്കൽ കമ്മറ്റി ഭാരവാഹികൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.