ഹോമിയോപ്പതി ഉത്തരമേഖല സമ്മേളനം നാളെ

കോഴിക്കോട്: യു​നൈ​റ്റ​ഡ് മൂ​വ്മെ​ന്‍റ് ടു ​സേ​വ് ഹോ​മി​യോ​പ്പ​തി ഉത്തരമേഖല സമ്മേളനം ഞായറാഴ്ച രാവിലെ 9.30 മുതൽ രണ്ടുവരെ കോഴിക്കോട് അളകാപുരിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പൊതുജനാരോഗ്യ നിയമം 2023ലെ വകുപ്പുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ രൂപവത്കരിക്കുമ്പോൾ നിലവിൽ ഹോമിയോപ്പതിക്ക് ഭരണഘടനാപരമായ അവകാശം നിലനിർത്തണമെന്ന് സമ്മേളനം ആവശ്യപ്പെടും. ഹോമിയോ ഡോക്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയിലാണ് നിയമം വിഭാവനം ചെയ്യുന്നതെന്ന് ഇവർ പറഞ്ഞു. നിയമത്തിന്‍റെ പഠനവും ബോധവത്കരണവുമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

നിയമത്തെക്കുറിച്ച് ഡോ. ദേവരാജ്, ഡോ. അൻസാർ എന്നിവർ സംസാരിക്കും. ഇതിന്‍റെ നിയമവശങ്ങളെക്കുറിച്ച് അഡ്വ. വി.പി. രാധാകൃഷ്ണൻ വിശദീകരിക്കും. വാർത്തസമ്മേളനത്തിൽ ഡോ. ജയകുമാർ എം. പന്നക്കൽ, ഡോ. ഇസ്മയിൽ സേട്ട്, ഡോ. ജയദീപ് തിലക്, ഡോ. സുരേഷ് ലാൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Homeopathy North Region conference tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.