വടകര: ചോമ്പാല കല്ലാമലയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി സത്രീയെ ആക്രമിച്ച് ആഭരണം കവര്‍ന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ചയാണ് കല്ലാമല ദേവീകൃപയില്‍ സുലഭയെ (55) ആക്രമിച്ച് നാലര പവന് കവര്‍ന്നത്.
ആരോഗ്യ പ്രവര്‍ത്തകനെന്ന വ്യാജേന വീട്ടിലെത്തി ഭര്‍ത്താവായ രവീന്ദ്രനെ തെറ്റിദ്ധരിപ്പിച്ച് പുറത്തേക്ക് പറഞ്ഞയച്ചശേഷം സുലഭയെ ആക്രമിച്ച് കവര്‍ച്ച നടത്തുകയായിരുന്നു.
റൂറല്‍ എസ്.പി എ. ശ്രീനിവാസെൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച സംഘം സംഭവം നടന്ന വീട്ടിലെയും പരിസര പ്രദേശങ്ങളിലെയും നിരീക്ഷണ കാമറകള്‍ പരിശോധിച്ച് പ്രതിയെന്ന് സംശയിക്കുന്നയാളിെൻറ രേഖാചിത്രം പുറത്തുവിട്ടു. ശാസ്ത്രീയ അന്വേഷണത്തിെൻറ ഭാഗമായി വിരലടയാളം ശേഖരിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പരിക്കേറ്റ സുലഭയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുകയാണ്. മുഖത്തുള്ള ഇടിയുടെ ആഘാതത്തില്‍ മൂക്കിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അടുത്ത ദിവസംതന്നെ ഇവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.