നാദാപുരം: ഗ്രാമപഞ്ചായത്തിൽ വിവിധ തലങ്ങളിൽ പരിശോധന നടത്തിയതിന്റെയും ഫോക്കസ് ഗ്രൂപ് ചർച്ചയുടെയും അടിസ്ഥാനത്തിൽ 27 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ സമഗ്ര ഉന്നമനത്തിനായി തയാറാക്കിയ സൂക്ഷ്മതല പദ്ധതി ഭരണസമിതി അംഗീകരിച്ചു.
അതിദരിദ്രരിൽ പത്തുപേർ സ്ഥിരം ഭക്ഷണം ആവശ്യമുള്ളവരും രണ്ടുപേർ റേഷൻകാർഡ് ആവശ്യമുള്ളവരും പത്തുപേർക്ക് തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ് ആവശ്യമുള്ളവരും അഞ്ചുപേർ സാമൂഹിക സുരക്ഷ പെൻഷൻ ആവശ്യമുള്ളവരുമാണ്. ആറുപേർക്ക് ആരോഗ്യ സുരക്ഷ പരിരക്ഷയും ആവശ്യമുണ്ട്.
ഡോക്ടറുടെ സേവനവും നിത്യമായി മരുന്നും 23 പേർക്ക് ആവശ്യമുണ്ട്. ഭക്ഷണം ആവശ്യമുള്ളവർക്ക് കുടുംബശ്രീ വഴി എത്തിക്കാനും വീടില്ലാത്തവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താനും മറ്റ് ആവശ്യങ്ങൾ ബ്ലോക്ക്, ജില്ല പഞ്ചായത്ത് എന്നിവക്ക് കൈമാറാനും വിശദമായ നിർദേശങ്ങൾ സർക്കാറിനുമുന്നിൽ സമർപ്പിക്കാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സി.കെ. നാസർ, എം.സി. സുബൈർ, സെക്രട്ടറി ടി. ഷാഹുൽഹമീദ്, മെംബർ പി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സൂക്ഷ്മതല പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി വാർഡ് മെംബർമാർ, വികസനസമിതി കൺവീനർമാർ, കുടുംബശ്രീ സി.ഡി. എസ് മെംബർമാർ എന്നിവരുടെ യോഗവും പഞ്ചായത്തിൽ നടന്നു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ പി.പി. റീജ, അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.