കോഴിക്കോട്: ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യ കേന്ദ്രം ഒരുക്കിയ കേസിൽ പിടിയിലായവർ അറസ്റ്റിൽ. സ്ഥാപന നടത്തിപ്പുകാരനായ പെരിന്തൽമണ്ണ കിഴക്കുമ്പാടം സ്വദേശി പുത്തൻ പീടികയിൽ മുഹമ്മദ് സ്വാലിഹ് (30), റാഫിയ (28), അജീഷ് (32), ഈദ് മുഹമ്മദ് (31) എന്നിവരാണ് അറസ്റ്റിലായത്.
ജാഫർഖാൻ കോളനി റോഡിലെ ഹെൽബല്ല ബ്യൂട്ടി ലോഞ്ച് ആൻസ് സ്പാ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു അനാശാസ്യം. വെള്ളിയാഴ്ച രാത്രിയാണ് സംഘത്തെ സ്ഥാപനത്തിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ടൗൺ അസി. കമീഷനർ പി. ബിജുരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.