കോഴിക്കോട്: മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട് ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറിെൻറ നിലപാടിനോട് യോജിക്കാനാവില്ലെന്ന് വഹാബ് പക്ഷം വ്യക്തമാക്കിയതോടെ ഇരുവിഭാഗങ്ങൾക്കുമിടയിലെ അനുരഞ്ജന ശ്രമം വഴിമുട്ടി.
തെരഞ്ഞെടുക്കപ്പെടാത്ത ദേശീയ കമ്മിറ്റിക്ക് പുറത്താക്കാനുള്ള അധികാരമില്ലെന്ന നിലപാടാണ് തങ്ങൾക്കുള്ളത് എന്നിരിക്കെ, ദേശീയ നേതൃത്വത്തെ അംഗീകരിച്ചാൽ പാർട്ടി വിട്ടവർക്ക് തിരിച്ചുവരാമെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചത് മധ്യസ്ഥ ശ്രമങ്ങളോട് പുറംതിരിഞ്ഞുനിൽക്കലാണെന്നാണ് വഹാബ് പക്ഷത്തിെൻറ വാദം. ഇതോടെ ഇനി മധ്യസ്ഥ ശ്രമങ്ങൾക്കില്ലെന്ന നിലപാടിലാണത്രെ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി.
കാസിം പക്ഷം അനുരഞ്ജനത്തോട് പുറംതിരിഞ്ഞുനിൽക്കുന്നത് വഹാബ് പക്ഷം ഉടനെ എൽ.ഡി.എഫ് നേതൃത്വത്തെ അറിയിക്കും. ഇതോടെ, മുന്നണിയിൽനിന്ന് കാസിം ഇരിക്കൂർ പക്ഷത്തെ പുറത്താക്കുമെന്നും ദേവർകോവിലിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നുമാണ് അവരുടെ കണക്കുകൂട്ടൽ. അഖിലേന്ത്യ പ്രസിഡൻറ് ഏകപക്ഷീയ നിലപാട് സ്വീകരിച്ചതാണ് അനുരഞ്ജന ശ്രമങ്ങളുടെ വാതിലടയാൻ കാരണമെന്ന് എ.പി. അബ്ദുൽ വഹാബ് 'മാധ്യമ'ത്തോട് പറഞ്ഞു. ഒത്തുതീർപ്പുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പ്രവർത്തകരെ നിരാശപ്പെടുത്തുന്ന സമീപനമാണ് അദ്ദേഹത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായതെന്നും വഹാബ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.