കോഴിക്കോട്: ഇഖ്റ ഹോസ്പിറ്റല്‍ പുതിയ കോവിഡ് ചികിത്സ കേന്ദ്രം നാടിന് സമര്‍പ്പിച്ചു. മലാപ്പറമ്പിലാണ് ഇഖ്റ ആറാമത്തെ കോവിഡ് ചികിത്സ കേന്ദ്രം ആരംഭിച്ചത്. ചികിത്സ തീര്‍ത്തും സൗജന്യമായിരിക്കും. ജില്ല കലക്ടര്‍ എസ്. സാംബശിവ റാവു, നാഷനല്‍ ഹെല്‍ത്ത് മിഷന് ഡി.പി.എം ഡോ. എ. നവീന്‍ എന്നിവര്‍ സെൻറര്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
ഐ.സി.യു, എച്ച്.ഡി.യു ബെഡുകളടക്കം 50 കിടക്കകളാണ് കോവിഡ് രോഗികള്‍ക്കായി ഇവിടെ സജ്ജമാക്കിയത്. എല്ലാ ബെഡുകളിലും ഓക്സിജന്‍ സൗകര്യമുണ്ട്. കോവിഡ് രണ്ടാം വരവിെൻറ പശ്ചാത്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പുതിയ കേന്ദ്രം സ്ഥാപിച്ചത്. കഴിഞ്ഞ മാസം 30ന് സുല്‍ത്താന്‍ ബത്തേരിയില്‍ ഇഖ്റ 55 ബെഡുള്ള കോവിഡ് ആശുപത്രി ആരംഭിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം കേരളത്തില്‍ ആദ്യമായി ഒരു േകാവിഡ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചത് ഇഖ്റ ഹോസ്പിറ്റലിന് കീഴിലായിരുന്നു. 100 ബെഡുകളുള്ള ഹോസ്പിറ്റല്‍ എരഞ്ഞിപ്പാലത്താണ്. ഇതിനു പിന്നാലെ കോവിഡ് ബാധിതരായ ഡയാലിസിസ് രോഗികള്‍ക്ക് മാത്രമായുള്ള ചികിത്സ കേന്ദ്രം, കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് പ്രത്യേകം ലേബര്‍ റൂം എന്നിവയും ഒരുക്കിയിരുന്നു.
ഇതോടെ കോവിഡ് ചികിത്സക്കായി ഇഖ്റ ഒരുക്കിയ ബെഡുകളുടെ എണ്ണം 400 ആയി. ഐ.സി.യു, എച്ച്.ഡി.യു സംവിധാനങ്ങളോടെയാണ് എല്ലാ കേന്ദ്രങ്ങളും ആരംഭിച്ചത്. ഇതുവരെ 4000ത്തോളം രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.