കോഴിക്കോട്: വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജ് സ്റ്റുഡ്ന്റ്സ് ഇനീഷ്യേറ്റീവ് പാലിയേറ്റിവ് കെയർ നടത്തുന്ന 555 ദി റൈൻ ഫെസ്റ്റ് ആഗസ്റ്റ് 19, 20, 21 തീയതികളിൽ കോഴിക്കോട് ബീച്ചിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കിടപ്പിലായവർക്കായി ആധുനിക മെഡിക്കൽ സൗകര്യങ്ങളടക്കമുള്ള കാരവൻ വാങ്ങി അവർക്കിഷ്ടമുള്ളിടത്ത് സൗജന്യ യാത്ര കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
കാരവന് 30 ലക്ഷത്തോളം രൂപ ചെലവ് വരും. ബീച്ചിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ കാർണിവെലിൽ നിന്ന് തുക സമാഹരിക്കുകയാണ് ലക്ഷ്യം. 18ന് രോഗികളും നടക്കാൻപോലും കഴിയാതെ വീൽചെയറിൽ സഞ്ചരിക്കുകയും ചെയ്യുന്നവരെ കാർണിവലിൽ എത്തിക്കും. ഇവരെ പരിചരിക്കാൻ അറുപതോളം വളന്റിയർമാരെ ഒരുക്കിയിട്ടുണ്ട്. വിവിധ ട്രസ്റ്റുകളുമായി സഹകരിച്ചാണ് ഇത്തരക്കാരെ ഫെസ്റ്റിലേക്കെത്തിക്കുന്നത്. സ്റ്റുഡന്റ്സ് ഇനീഷ്യേറ്റിവ് പാലിയേറ്റിവ് കെയർ മുൻ വർഷങ്ങളിൽ 85 പേർക്ക് വീൽചെയർ, വൈകല്യമുള്ളവർക്ക് ജീവനോപാധിയായി തട്ടുകടകൾ എന്നിവ നൽകിയിരുന്നു. ബീച്ച് ലയൺസ് പാർക്കിന് പിൻവശത്ത് നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കും. പ്രിൻസിപ്പൽ ഡോ. സി.എച്ച്. ജയശ്രീ, പി.ടി.എ പ്രസിഡന്റ് കെ. അബ്ദുൽ നാസർ, കെ.വി. സാറ, അബ്ദുൽ സലാം, എം.സി. ആദിൽ, സഹൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.