കക്കട്ടിൽ: കുളങ്ങരത്ത് നരിക്കാട്ടേരി റോഡിലെ കുന്നുമ്മൽ തോടിനു കുറുകെയുള്ള പാലം അപകട ഭീഷണിയിൽ. പാലത്തിന്റെ അനുബന്ധ റോഡ് ഇടിഞ്ഞുവീണതോടെ ഏതു നിമിഷവും പാലം തകർന്നുവീഴും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ദിനേന നിരവധി വാഹനങ്ങളും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടക്കാരും കടന്നു പോകുന്ന പാതയിൽ അപകടം പതിയിരിക്കുകയാണ്.
കനത്ത മഴയിൽ തോട് കവിഞ്ഞൊഴുകുന്നതും, ഭാരം കയറ്റിവരുന്ന ലോറികളും മറ്റു വാഹനങ്ങളും അപകട സാധ്യത വർധിപ്പിക്കുന്നു. പാലത്തിന്റെ അപകടാവസ്ഥ ജില്ല പഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് വാർഡ് അംഗം നസീറ ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.