കക്കട്ടിൽ: ജീവിതത്തിെൻറ ഭൂരിഭാഗവും സ്കൂളിനും ശിഷ്യർക്കുംവേണ്ടി സമർപ്പിച്ചതാണ് കെ.പി. ശ്രീധരൻ മാസ്റ്റർ. കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം രാഷ്ട്രഭാഷ അധ്യാപകനായ ശ്രീധരൻ മാസ്റ്റർ കോഴിക്കോട് ജില്ലയിലെ തൂണേരിയിലാണ് താമസം. പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് കാർഷിക അറിവുകൾ പകർന്നുനൽകി. കല, സാംസ്കാരിക, ജീവകാരുണ്യപ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഇൗ അധ്യാപകൻ. സ്കൂളിൽ നടക്കുന്ന ഏതു പരിപാടിയിലും സഹായിയായി മാഷുണ്ടാകും. കലോത്സവസമയത്ത് സ്കൂളിലെ വിദ്യാർഥികളെ പരിശീലിപ്പിക്കാനും തയാർ.
സ്കൂൾ കലോത്സവങ്ങളിലെ പ്രധാന മത്സരയിനങ്ങളായ പൂരക്കളി, കോൽക്കളി, അറബിനാടകം എന്നിവക്കൊക്കെ പരിശീലനം നൽകി കുട്ടികളെ ഒരുക്കുന്നത് ശ്രീധരൻ മാസ്റ്ററുടെ നേതൃത്വത്തിലാണ്. നിരവധി തവണ സ്റ്റേറ്റ് തലത്തിൽ പൂരക്കളിയിലും അറബിനാടകത്തിലും സമ്മാനങ്ങൾ നേടിയത് അദ്ദേഹത്തിെൻറ പരിശീലനത്തിലൂടെയാണ്.സ്കൂളിലെ സ്കൗട്ട് അധ്യാപകനാണ്. നൂറുകണക്കിന് കുട്ടികളെ രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾക്ക് അർഹരാക്കിയിട്ടുണ്ട്.
ഒഴിവു ദിവസങ്ങളിലടക്കം സ്കൂളിലെത്തി തെൻറ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് സഹായങ്ങൾ ചെയ്തുകൊടുക്കാൻ മാഷ് ഉണ്ടായിരിക്കും. സ്കൂളിൽ ജൈവവൈവിധ്യ പാർക്ക് ഒരുക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. കൃഷിക്കുപുറമെ താറാവ്, കോഴി, മറ്റു പക്ഷികൾ എന്നിവയെ സ്കൂളിൽ വളർത്തുകയും ചെയ്യുന്നു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തലശ്ശേരി ജില്ല അസോസിയേഷെൻറ പ്രധാന ഭാരവാഹിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.മികച്ച ജീവകാരുണ്യ പ്രവർത്തകനാണ്. സ്കൗട്ട്സ് യൂനിറ്റിെൻറ നേതൃത്വത്തിൽ രണ്ട് കുടുംബങ്ങൾക്ക് വീടുവെച്ച് കൊടുത്തത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികച്ച ഉദാഹരണമാണ്.
ചെറുപ്പം മുതലേ കല, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം തപസ്വി ശ്രീധരൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജന്മനാടായ മൊകേരിക്കടുത്ത കായക്കൊടിയിലെ സാംസ്കാരിക സംഘടനയായിരുന്നു തപസ്വി. കുറച്ചുകാലം സ്റ്റുഡൻറ് പൊലീസ് കാഡറ്റിെൻറയും ചുമതലയിൽ ഉണ്ടായിരുന്നു.
കേരള സാക്ഷരത മിഷൻ അവാർഡ്, കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ശിഹാബ് തങ്ങൾ പുരസ്കാരം, എം.എസ്.എസ് സോഷ്യൽ വർക്കേഴ്സ് അവാർഡ്, സംസ്ഥാനത്തെ മികച്ച സ്കൗട്ട്സ് അധ്യാപകനുള്ള പുരസ്കാരമായ ചാണ്ടപ്പിള്ള കുര്യാക്കോസ് അവാർഡ്, മൂന്നു തവണയായി സ്കൗട്ട്സ് അധ്യാപകർക്കുള്ള പ്രശംസപത്രം എന്നി ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.