കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ പേരിൽ നടത്തുന്ന താലൂക്കുതല പരാതി പരിഹാര അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 30ന് ക്രിസ്ത്യൻ കോളജിൽ നടക്കുന്ന ഉദ്ഘാടന അദാലത്തിനായി 15 വരെ പരാതികൾ സമർപ്പിക്കാം. മേയ് രണ്ടു മുതലാണ് ജില്ലയിൽ താലൂക്കുതല പരാതി പരിഹാര അദാലത്ത് നടക്കുക.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മന്ത്രി കെ. രാജൻ, മന്ത്രി എ.കെ. ശശീന്ദ്രൻ, മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്കുതല അദാലത്തുകൾ നടക്കുന്നത്. പരാതികൾ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകൾ വഴിയും www.karuthal.kerala.gov.in എന്ന പോർട്ടൽ മുഖാന്തരവും സമർപ്പിക്കുന്നതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇത് പൂർണമായും സൗജന്യമാണ്.
പൊതുജനങ്ങളിൽനിന്ന് പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തിൽ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കുന്നതിനായി വകുപ്പുതലത്തിൽ ജില്ല അദാലത്ത് സെല്ലും പരാതിയിന്മേലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.