കോഴിക്കോട്: വിരമിക്കാൻ മാസങ്ങൾ അവശേഷിക്കെ കേരള ബാങ്കിലെ വിവിധ അക്കൗണ്ടുകളിൽനിന്ന് ജീവനക്കാരി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽപേർക്ക് പങ്കെന്ന് സൂചന. കോഴിക്കോട്ടെ പ്രധാന ശാഖയിലാണ് വൻ തട്ടിപ്പുനടന്നത്. സീനിയർ അക്കൗണ്ടൻറ് പി.ടി. ഉഷാദേവിയാണ് ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തത്. ക്ലെയിം ചെയ്യപ്പെടാതെ കിടന്ന സ്ഥിരനിക്ഷേപങ്ങളും ദീർഘകാലമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലെ പണവുമാണ് ഇവർ മാറ്റിയതെന്നാണ് വിവരം.
സംഭവം ശ്രദ്ധയിൽപെട്ടതോെട ഇവരെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തട്ടിപ്പിന് കൂട്ടുനിന്നതടക്കം സംശയിക്കുന്ന അഞ്ചുപേരെ മറ്റു ശാഖകളിലേക്ക് സ്ഥലം മാറ്റി. വരുന്ന മേയിൽ സർവിസിൽനിന്ന് വിരമിക്കാനിരിക്കയാണ് ഉഷാദേവി. ഇവർ മുമ്പ് ജോലി ചെയ്ത ശാഖകളിലും സമാന തട്ടിപ്പ് സംശയിക്കുന്നതിനാൽ തൊട്ടുമുമ്പ് ജോലി ചെയ്ത മാവൂർ റോഡ് ശാഖയിലേക്കടക്കം ബാങ്ക് അന്വേഷണം വ്യാപിപ്പിച്ചു. ഏറെക്കാലമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലെ പണമാണ് തട്ടിയത് എന്നതിനാൽ ഇത്തരത്തിലുള്ള മുഴുവൻ അക്കൗണ്ടുകളും പരിശോധിക്കാനാണ് ബാങ്കിെൻറ തീരുമാനം.
അതേസമയം, ബാങ്കിെൻറ വിശ്വാസ്യതയെ ബാധിക്കുെമന്നതിനാൽ സംഭവം ഒതുക്കിതീർക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നുണ്ട്. വൻ സാമ്പത്തിക തട്ടിപ്പായിട്ടുപോലും ബാങ്ക് അധികൃതർ ഇതുവെര പൊലീസിൽ പരാതി നൽകിയിട്ടില്ല.
പരാതി നൽകേണ്ടത് എച്ച്.ആർ വിഭാഗമാെണന്നും പരാതി നൽകിയോ എന്നറിയില്ലെന്നും ബാങ്ക് സീനിയർ മാനേജർ ബൈജു പറഞ്ഞു. അതിനിടെ, ബാങ്ക് ഭരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള സർവിസ് സംഘടനയിലെ അംഗമാണ് തട്ടിപ്പുനടത്തിയ സ്ത്രീ എന്നതിനാലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാത്തത് എന്നും ആക്ഷേപമുണ്ട്.
സഹകരണ ബാങ്കുകൾക്ക് നിക്ഷേപങ്ങളിൽ നൽകേണ്ടിയിരുന്ന പലിശ ഇനത്തിലെ 2.50 ലക്ഷം രൂപയും രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ ബാങ്കിലെ തന്നെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്കും 1.25 ലക്ഷം രൂപയും മാറ്റിയിട്ടുണ്ടെന്നാണ് വിവരം.
ഇതോെടയാണ് മറ്റുപല ജീവനക്കാരും സംശയനിഴലിലായത്. ബാങ്കിെൻറ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് വെളിവായത്. മറ്റു ജീവനക്കാരുടെ കമ്പ്യൂട്ടർ ലോഗിനും പാസ്വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് സംശയം. തുക പാസാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥർ സീറ്റിൽ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കമ്പ്യൂട്ടറിൽ നിന്നു തുക പാസാക്കി എടുക്കുകയായിരുന്നുവെന്നാണ് മറ്റുജീവനക്കാർ ബാങ്ക് അധികൃതർക്ക് നൽകിയ വിശദീകരണം.
തട്ടിയെടുത്ത 20.26 ലക്ഷം തിരിച്ചുപിടിച്ചെന്ന് കേരള ബാങ്ക്
കോഴിക്കോട്: കേരള ബാങ്കിൽ നിന്ന് തട്ടിയെടുത്ത 20,26,701 രൂപ സസ്പെൻഷനിലുള്ള സീനിയർ അക്കൗണ്ടൻറ് പി.ടി. ഉഷാദേവിയിൽനിന്ന് തിരിച്ചുപിടിച്ചതായി ജനറൽ മാനേജർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ബാങ്ക് നടത്തിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയ ഉടൻ ഉഷാദേവിയെ സ്ഥലം മാറ്റി. അടുത്ത ദിവസം സസ്പെൻഡും ചെയ്തു. ക്രമക്കേട് നടന്നത് ബാങ്കിെൻറ പലിശ സംബന്ധിച്ചുള്ള ഇേൻറണൽ അനാമത്ത് അക്കൗണ്ടിൽ ആയതിനാൽ ഇടപാടുകാരുെട പണം നഷ്ടമായിട്ടില്ല. ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർ നടപടി കൈക്കൊള്ളുമെന്നും ജി.എം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.