പാത്രം തലയിൽ കുടുങ്ങിയ രണ്ടര വയസ്സുകാരന്​ തുണയായി ഫയർഫോഴ്​സ്​, വിഡിയോ കാണാം

കോഴിക്കോട്​: പാത്രം തലയിൽ കുടുങ്ങിയ രണ്ടര വയസ്സുകാരന്​ അശ്വാസമായി ഫയർഫോഴ്സ്. കോഴിക്കോ്​ മെക്കാവ് സ്വദേശിയായ വിനുവിന്‍റെ മകൻ അബേലിന്‍റെ തലയിലാണ് അലൂമിനിയം പാത്രം കുടുങ്ങിയത്. വീട്ടുകാർ രക്ഷിക്കാനായി പ്രയത്​നിച്ചെങ്കിലും സാധിക്കാത്തതിനാൽ ഫയർഫോഴ്​സിനെ സമീപിക്കുകയായിരുന്നു.

പാത്രം തലയിൽ കുടുങ്ങിയ നിലയിൽ സ്​റ്റേഷനിലെത്തിയ കുട്ടിക്കായി വളരെ കരുതലോടെ ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മുക്കം സ്റ്റേഷൻ ഓഫീസർ ഷംസുദ്ദീൻ പി.ഐ, സീനിയർ ഫയർ ഓഫീസർ അബ്​ദുൽ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.