ഗോപിക

വൃക്കകൾ തകരാറിലായ യുവതി സഹായം തേടുന്നു

കീഴരിയൂർ: വൃക്കകൾ തകരാറിലായ തെക്കുംമുറി തൈക്കണ്ടി ഭാഗ്യരാജിന്‍റെ ഭാര്യ ഗോപിക (32)ക്കായി ചികിത്സ സഹായ സമിതി രൂപീകരിച്ചു. ഗോപികക്ക്​ അടിയന്തരമായി വൃക്ക മാറ്റിവെക്കണം. കൂലിപ്പണിക്കാരനായ ഭാഗ്യരാജിന്‍റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ആറും ഏഴും വയസായ രണ്ടു പെൺകുട്ടികളാണ്​ ഇവർക്കുള്ളത്​.

മറ്റൊരു അസുഖവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. വൃക്ക മാറ്റിവെക്കലിന് 25 ലക്ഷത്തോളം ചെലവു വരും. കുടുംബത്തിന് ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. ഇതേ തുടർന്നാണ്​ ടി.എ. സലാം ചെയർമാനും എം. സുരേഷ് കൺവീനറും കെ. അബ്ദുറഹ്മാൻ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചത്.

സഹായങ്ങൾ ഗോപിക ചികിത്സാ സഹായ കമ്മിറ്റി കീഴരിയൂർ അക്കൗണ്ട് നമ്പർ: 20490100122075, IFSC കോഡ്: FDRL0002049, BANK: FEDERAL BANK, BRANCH: MEPPAYUR, ഫോൺ: 9745294636, 9496808472

Tags:    
News Summary - kidney patient seek for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.