കക്കൂസ് മാ​ലി​ന്യ​വു​മാ​യി വ​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ

ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി വ​ന്ന വാ​ഹ​ന​ത്തി​ന് 25,000 രൂ​പ പി​ഴ​യി​ട്ടു

കൊ​ടി​യ​ത്തൂ​ർ: ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി വ​ന്ന വാ​ഹ​ന​ത്തി​ന് 25,000 രൂ​പ പി​ഴ​യി​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ആ​റോ​ടെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​യാ​ഴ്ച പ​ന്നി​ക്കോ​ട് തെ​നേ​ങ്ങ പ​റ​മ്പി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ വ്യാ​പ​ക​മാ​യി ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കു​റ​ച്ച് ദി​വ​സ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചു​വെ​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ് പു​ല​ർ​ച്ച വാ​ഹ​നം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. തെ​നേ​ങ്ങ​പ​റ​മ്പി​ൽ​വെ​ച്ച് കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്താ​തെ പോ​യ വാ​ഹ​നം പ​ന്നി​ക്കോ​ടു​വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും മു​ക്കം പൊ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു പൊ​ലു​കു​ന്ന്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ യു.​പി. മ​മ്മ​ദ്, എം.​ടി. റി​യാ​സ്, പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​റി​നി​ൽ, മു​ക്കം സ്റ്റേ​ഷ​നി​ലെ റ​ഷീ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 25,000 രൂ​പ പി​ഴ ഈ​ടാ​ക്കി വാ​ഹ​നം വി​ട്ട​യ​ച്ച​ത്. അ​തി​നി​ടെ വാ​ഹ​നം വി​ട്ടു​ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ നാ​ട്ടു​കാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ​ഫി​സി​ലെ​ത്തി സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. ഇ​ത് വാ​ക് ത​ർ​ക്ക​ത്തി​നും നേ​രി​യ സം​ഘ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​യി. മു​ക്കം പൊ​ലീ​സെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

Tags:    
News Summary - Toilet Waste Dump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.