മടവൂർ അടുക്കമല പട്ടികജാതി കോളനിയിൽ കുടിവെള്ള പദ്ധതിക്കായി നിർമിക്കുന്ന കിണർ  

മടവൂർ അടുക്കമല പട്ടികജാതി കോളനിയിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു

കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിലെ അടുക്കമല പട്ടികജാതി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. 41.5 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കുടിവെള്ള പദ്ധതി സ്ഥാപിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടത്.

പഞ്ചായത്തിലെ ഏഴാം വാർഡിൽപെട്ടതാണ് അടുക്കമല പട്ടികജാതി കോളനി. വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിട്ടുവരികയായിരുന്നു കോളനിവാസികൾ. ബ്ലോക്ക് പഞ്ചായത്ത് അംഗം ശശി ചക്കാലക്കലിൻെറ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന്​ കുടിവെള്ള പദ്ധതിക്ക് വേണ്ടി 41.5 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

കോളനി കമ്മിറ്റി കിണർ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം വിലക്ക് വാങ്ങി പഞ്ചായത്തിന് നൽകിയിരുന്നു. ഇവിടെ കിണറിൻെറ പ്രവൃത്തി പൂർത്തിയായി വരികയാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൻെറ പ്രവൃത്തികളും ഇതോടൊപ്പം നടക്കുന്നുണ്ട്. കോളനിക്ക്‌ മുകൾ ഭാഗത്ത് ഒരു കോൺക്രീറ്റ് ടാങ്കും, രണ്ട് ഫൈബർ ടാങ്കുകളും സ്ഥാപിച്ചാണ് 42 കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ കുടിവെള്ളം ലഭ്യമാക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.