കൊടുവള്ളി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച കാപ്പാട് -തുഷാരഗിരി പാതയുടെ ഭാഗമായ കച്ചേരിമുക്ക് -കൊടുവള്ളി റോഡിന്റെ ഭാഗം നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ അധികൃതർ ടാർ ചെയ്തു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ടാറിങ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കിയത്. റോഡിന്റെ പകുതി ഭാഗം പൈപ്പ് സ്ഥാപിക്കാനായി കീറിയിരുന്നു. ഈ ഭാഗത്ത് അപകടങ്ങളും പതിവായിരുന്നു. പത്ത് മാസമായി ഈ ഭാഗം ടാർ ചെയ്യാത്തതിനാൽ പരിസരവാസികളും യാത്രക്കാരും ദുരിതത്തിലായിരുന്നു. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴികളിൽവീണ് അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.
ഇത് സംബന്ധിച്ച് 'മാധ്യമം' നേരത്തെ വാർത്ത നൽകിയിരുന്നു. റോഡ് ഉപരോധം ഉൾപ്പെടെ ജനകീയ സമരം ശക്തമായതോടെയാണ് അധികൃതർ റോഡ് ടാർ ചെയ്യാൻ തയാറായത്. ജൽജീവൻ കുടിവെള്ള പദ്ധതിക്കായി കീറിയ കിഴക്കോത്ത് പഞ്ചായത്തിലേതുൾപ്പെടെ മറ്റ് റോഡുകൾ ഇനിയും ടാർ ചെയ്തിട്ടില്ല. ബാക്കിയുള്ള റോഡുകളും ഉടൻ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.