കോഴിക്കോട്: 'ഒരുപക്ഷേ ചരിത്രം കരിപ്പൂർ വിമാനാപകടത്തെ അടയാളപ്പെടുത്തുക പകരംവെക്കാനില്ലാത്ത കാരുണ്യത്തിെൻറ പേരിലായിരിക്കും. കരിപ്പൂർ വിമാന ദുരന്തത്തിൽപെട്ട സഹോദരങ്ങൾക്കുവേണ്ടി ഒരു നാട് തികഞ്ഞ സംയമനത്തോടെയും നിസ്വാർഥതയോടെയും അണിനിരക്കുന്ന കാഴ്ചയാണ് ഇന്നലെ നമ്മൾ കണ്ടത്.
സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാൻ നമുക്ക് സാധിച്ചു'. ജില്ല കലക്ടർ എസ്. സാംബശിവറാവു കരിപ്പൂർ ദുരന്ത രക്ഷാദൗത്യത്തിെൻറ തിരക്കിനിടയിൽ ഫേസ്ബുക്കിൽ കുറിച്ചു. ആശുപത്രിയിൽ ചികിത്സക്കായെത്തിച്ച വിമാന യാത്രക്കാർക്ക് രക്തദാനത്തിനും സഹായങ്ങൾ ചെയ്യാനും രാത്രി ഏറെ വൈകിയും ആശുപത്രികളിൽ നിരവധി പേരാണ് സന്നദ്ധരായതെന്ന് കലക്ടർ പറഞ്ഞു. കോവിഡ് ഭീതിയും അപകടസാധ്യതയും അവഗണിച്ച് രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഓരോരുത്തർക്കും കോഴിക്കോടിെൻറ സ്നേഹവും നന്ദിയും അറിയിക്കുന്നു.
'പരമാവധി നമ്മൾ ശ്രമിച്ചിട്ടും ചിലരെ നമുക്ക് നഷ്ടമായി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവർ വേഗംതന്നെ സുഖം പ്രാപിക്കട്ടെ. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ ഒരുമയോടെ നേരിടുന്ന ജനതയാണ് നമ്മുടെ ശക്തി. ഇത് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും' -കലക്ടർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.