കോഴിക്കോട്: ചരിത്ര മേഖലയിലെ അന്തിമവാക്കാണ് എം.ജി.എസ്. നാരായണനെന്ന് മിസോറാം ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ള. എം.ജി.എസ് നാരായണന് കോഴിക്കോടിെൻറ ആദരം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ത്തമാന ഇന്ത്യയിലെ അതുല്യപ്രതിഭയായ ചരിത്രകാരനാണ് എം.ജി.എസ് നാരായണൻ. കാലദേശത്തിന് അതീതമായി നിലനില്ക്കുന്നവയാണ് അദ്ദേഹത്തിെൻറ ഗ്രന്ഥങ്ങള്‍. തെൻറ ശരികള്‍ ഭയമില്ലാതെ തുറന്നുപറയാൻ മടിയില്ല. അദ്ദേഹത്തിന് അര്‍ഹതപ്പെട്ട അംഗീകാരം കിട്ടിയിട്ടില്ല.
വിമർശകർക്കാണ് വഴികാട്ടികളാകാന്‍ കഴിയുക. അധികാര രാഷ്ട്രീയത്തിന് അപ്പുറമുള്ള രാഷ്ട്രീയമാണ് നമുക്ക് വേണ്ടതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ജന്മം കൊണ്ട് പൊന്നാനിക്കാരനാണെങ്കിലും കർമം കൊണ്ട് കോഴിക്കോട്ടുകാരനാണെന്ന് എം.ജി.എസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. കോഴിക്കോടിെൻറ ചരിത്രത്തെയും ഇവിടുത്തെ ജനങ്ങളെയും സ്നേഹിക്കുന്നു. അത് തെൻറ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടെന്നും എം.ജി.എസ് പറഞ്ഞു.
സമൂഹത്തിലെ വിവിധ പ്രശ്നങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തത് സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി എന്ന നിലയിലാണ്. മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി പ്രസിഡൻറാണ്. തെൻറ ജീവിത കാലത്തുതന്നെ ആ നാലുവരിപ്പാത പൂർത്തീകരിച്ചു കാണണമെന്നാണ് ആഗ്രഹമെന്നും അതിനുള്ള സത്വര നടപടികൾ ഉണ്ടാകണമെന്നും എം.ജി.എസ് ആവശ്യപ്പെട്ടു.
മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.കെ.രാഘവൻ എം.പി അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ പൊന്നാടയണിയിച്ചു. സാഹിത്യകാരൻ യു.കെ. കുമാരൻ മംഗളപത്രം നൽകി.
എം.ആർ. രാഘവവാര്യർ മുഖ്യപ്രഭാഷണം നടത്തി. ചരിത്ര ഗവേഷകന് കെ.കെ. മുഹമ്മദ്, പി.ജെ. ജോഷ്വാ, കൗൺസിലർ പി. സരിത, അഡ്വ.മാത്യു കട്ടിക്കാന, എം.പി. വാസുദേവൻ, പ്രഫ.പി. വേണു, ബോബി സി. മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.