കോഴിക്കോട്ട്: ജില്ലയിൽ ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞയാഴ്ചയിലുള്ളതിനേക്കാൾ കുറഞ്ഞു. പുതിയ കണക്ക് പ്രകാരം ട്രിപ്ൾ ലോക്ഡൗണുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 31ആണ്. കഴിഞ്ഞ ആഴ്ച 37 ആയിരുന്നു ഡി കാറ്റഗറി തദ്ദേശ സ്ഥാപനങ്ങൾ. 14.3 ശതമാനമാണ് ഈ മാസം 21 മുതൽ 27 വരെ ജില്ലയിലെ ശരാശരി രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആർ). കോഴിക്കോട് കോർപ്പറേഷൻ സി വിഭാഗത്തിൽ തുടരും.ടി.പി.ആർ അഞ്ച് ശതമാനത്തിൽ കുറവുള്ള കാറ്റഗറി എ തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിലില്ല. ബിയിൽ 13ഉം സിയിൽ 34 ഉം തദ്ദേശ സ്ഥാപനങ്ങളുൾപ്പെടുന്നു.
കാറ്റഗറി ബി
ആയഞ്ചേരി, അരിക്കുളം, ചക്കിട്ടപാറ, എടച്ചേരി, കാക്കൂർ, കൂരാച്ചുണ്ട്, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ, പനങ്ങാട്, പുറമേരി, പുതുപ്പാടി, തൂണേരി.
കാറ്റഗറി സി
കോഴിക്കോട് കോർപറേഷൻ, മുക്കം, വടകര, പയ്യോളി, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികൾ, അത്തോളി, അഴിയൂർ, ചേളന്നുർ, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ, ചോറോട്, കക്കോടി, കട്ടിപ്പാറ, കാവിലുംപാറ, കിഴക്കോത്ത്, കൊടിയത്തുർ, കൂടരഞ്ഞി, കുന്നുമ്മൽ, കുറ്റ്യാടി, നൊച്ചാട്, ഒഞ്ചിയം, കാരശ്ശേരി, തുറയൂർ, തിക്കോടി, വളയം, വേളം, നരിക്കുനി, പേരാമ്പ്ര, കോട്ടൂർ, കുരുവട്ടൂർ, മണിയൂർ, നാദാപുരം, വില്യാപ്പള്ളി.
കാറ്റഗറി ഡി
കൊയിലാണ്ടി, കൊടുവള്ളി മുനിസിപ്പാലിറ്റികൾ, ചങ്ങരോത്ത്, ചാത്തമംഗലം, ചെക്യാട്, ചേമഞ്ചേരി, ഏറാമല, കായണ്ണ, കടലുണ്ടി, കീഴരിയൂർ, കൂത്താളി, കുന്ദമംഗലം, മടവൂർ, മാവൂർ, മേപ്പയൂർ, മൂടാടി, നന്മണ്ട, ഒളവണ്ണ, ഓമശ്ശേരി, പെരുമണ്ണ, പെരുവയൽ, താമരശ്ശേരി, തലക്കുളത്തൂർ, തിരുവമ്പാടി, തിരുവള്ളൂർ, ഉള്ള്യേരി, ഉണ്ണികുളം, വാണിമേൽ, ബാലുശ്ശേരി, കോടഞ്ചേരി, നടുവണ്ണൂർ.
നിയന്ത്രണങ്ങളും ഇളവുകളും
കാറ്റഗറി ബി
സര്‍ക്കാര്‍, അർധ സര്‍ക്കാര്‍, പൊതുമേഖല, ധനകാര്യ, സ്വയംഭരണ സ്ഥാപനങ്ങൾക്കും കമ്പനി, കോർപറേഷനുകൾക്കും ബാങ്കുകൾക്കും പകുതി ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. ബാങ്കും ധനകാര്യസ്ഥാപനവും എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. അവശ്യ വസ്തുക്കള്‍, കെട്ടിട നിർമാണ സാമഗ്രികള്‍, വാഹന റിപ്പയർ കടകൾ എന്നിവക്കും രാത്രി എട്ടു വരെ എല്ലാ ദിവസവും തുറക്കാം. മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ പ്രവര്‍ത്തിക്കാം.
ഔഷധ നിർമാണം, സാനിറ്ററി വസ്തുക്കള്‍, ഓക്സിജന്‍, ആശുപത്രികളിലേക്കും ഫാര്‍മസികളിലേക്കുമുള്ള ഉപകരണങ്ങളുടെയും അവയുടെ അസംസ്കൃത വസ്തുക്കളുടെയും നിർമാണ-വിതരണ യൂനിറ്റുകള്‍, കൃഷി ഉപകരണങ്ങള്‍, വളങ്ങള്‍ എന്നിവയുടെ നിർമാണ യൂനിറ്റുകള്‍, വിത്ത് -തൈ വില്പനകേന്ദ്രങ്ങള്, ഭക്ഷവസ്തു നിർമാണ -വിതരണ യൂനിറ്റുകള്‍, ഫ്ലോര്‍ മില്ലുകള്‍, വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റ കടകള്‍, കയറ്റുമതി യൂനിറ്റുകള്‍ എന്നിവയും ഇവയുടെ പാക്കിങ്ങിനാവശ്യമായ കടകൾക്കും എം.എസ്.എം.ഇ യൂനിറ്റുകള്‍ക്കും പകുതി ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം.
അക്ഷയ-ജനസേവനകേന്ദ്രങ്ങൾക്ക് ദിവസവും പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം.ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ നടത്താം. ജിംനേഷ്യങ്ങള്‍ക്ക് 20 പേരെ വെച്ച് പ്രവര്‍ത്തിക്കാം. ഹോട്ടലുകളിൽ രാത്രി 9.30 വരെ പാര്‍സല്‍, ഹോം ഡെലിവറി നടത്താം. ആരാധനാലയങ്ങളില്‍ പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം. പൊതുഗതാഗതം അനുവദനീയമാണ്. ബസുകള്‍ക്കും ഓടാം. എന്നാല്‍ സീറ്റിങ്ങിൽ കൂടുതല്‍ യാത്രക്കാർ പാടില്ല.
കാറ്റഗറി സി
സര്‍ക്കാര്‍, അർധസര്‍ക്കാര്‍, പൊതുമേഖല, സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കമ്പനി, കോർപറേഷനുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്കും 25 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. അവശ്യ വസ്തുക്കള്‍, കെട്ടിട നിർമാണ സാമഗ്രികള്‍, വാഹനങ്ങള്‍ റിപ്പയർ കടകൾ എന്നിവ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെ 25ശതമാനം ജീവനക്കാരെ വെച്ച് എല്ലാ ദിവസവും തുറക്കാം.
ഔഷധ നിർമാണം, സാനിറ്ററി വസ്തുക്കള്‍, ഓക്സിജന്‍, ആശുപത്രികളിലേക്കും ഫാര്‍മസികളിലേക്കും ആവശ്യമായ ഉപകരണങ്ങളുടെയും അവയുടെ അസംസ്കൃത വസ്തുക്കളുടെയും നിർമാണ-വിതരണ യൂനിറ്റുകള്‍, കൃഷി ഉപകരണങ്ങള്‍, വളങ്ങള്‍ എന്നിവയുടെ നിർമാണ യൂനിറ്റുകള്‍, വിത്ത് -തൈ എന്നിവയുടെ വില്പന കേന്ദ്രങ്ങള്‍, ഭക്ഷ്യവസ്തു നിർമാണ വിതരണ യൂനിറ്റുകള്‍, ഫ്ലോര്‍ മില്ലുകള്‍, വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റ കടകള്‍, കയറ്റുമതി യൂനിറ്റുകള്‍, എന്നിവയും ഇവയുടെ പാക്കിങ്ങിനാവശ്യമായ കടകൾക്കും എം.എസ്.എം.ഇ യൂനിറ്റുകള്‍ക്കും 25ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം.
വിവാഹ പാര്‍ട്ടികള്‍ക്കായി തുണിക്കട, ജ്വല്ലറി, ചെരിപ്പ് കടകള്‍ തുടങ്ങിയവയും പുസ്തക വിൽപന കടകളും എല്ലാ വെള്ളിയാഴ്ചയും രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളിൽ രാത്രി എട്ടുവരെ പാര്‍സല്‍/ഹോം ഡെലിവറി അനുവദിക്കും. അക്ഷയ കേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. നിർമാണ ജോലികൾ മിനിമം ആളുകളെ വെച്ച് നടത്താം.
കാറ്റഗറി ഡി
ഭക്ഷ്യവസ്തു സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാത്രി എട്ടുവരെ തുറക്കാം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം . ബാങ്കുകൾക്ക് 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ദിവസവും പ്രവര്‍ത്തിക്കാം.ഒരേ സമയം രണ്ട് ഇടപാടുകാരെ മാത്രമേ ബാങ്കിനകത്ത് പ്രവേശിപ്പിക്കാവൂ. ഔഷധ നിർമാണം, സാനിറ്ററി വസ്തുക്കള്‍, ഓക്സിജന്‍, ആശുപത്രികളിലേക്കും ഫാര്‍മസികളിലേക്കും ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും അവയുടെ അസംസ്കൃത വസ്തുക്കളുടെയും നിർമാണ-വിതരണ യൂനിറ്റുകള്‍, കൃഷി ഉപകരണങ്ങള്‍ -വളങ്ങള്‍ എന്നിവയുടെ നിർമാണ യൂനിറ്റുകള്‍, ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ വിതരണ യൂനിറ്റുകള്‍, ഫ്ലോര്‍ മില്ലുകള്‍, വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റകള്‍ വില്‍ക്കുന്ന കടകള്‍, എന്നിവയും ഇവയുടെ പാക്കിങ്ങിനാവശ്യമായവയുടെ കടകളും 25ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. എം.എസ്.എം.ഇ യൂനിറ്റുകള്‍ക്കും 25 ശതമാനം ജീവനക്കാരെവെച്ച് പ്രവര്‍ത്തിക്കാം. നിർമാണങ്ങൾ മിനിമം ആളുകളെ വെച്ച് നടത്താം.
ശനി ഞായർ സമ്പൂർണ ലോക്ഡൗൺ
മേൽനിയന്ത്രണങ്ങള്ക്ക് പുറമെ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നതു വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാവും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപനകേന്ദ്രങ്ങള് മാത്രം ഈ ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി
നിരോധനങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി 269, 188 പ്രകാരമുള്ള നടപടികള്‍ ജില്ല പൊലീസ് മേധാവികള്‍ സ്വീകരിക്കും. പൊതുജനാരോഗ്യവും ദുരന്ത നിവാരണവും കണക്കിലെടുത്ത് വിട്ടുവീഴ്ച അനുവദിക്കില്ല. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടർ മജിസ്ട്രേറ്റുമാര്‍ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാൻ ബന്ധപ്പെട്ട എസ്.എച്ച്.ഒമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് നിരീക്ഷണമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.