കോഴിക്കോട്: വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവതിയെയും കുടുംബത്തെയും ഒരു സംഘം ആളുകൾ മർദ്ദിച്ചതായി പരാതി. നടക്കാവ് എസ്.ഐ ഉൾപ്പെട്ട സംഘമാണ് മർദ്ദിച്ചതെന്നാണ് അത്തോളി സ്വദേശിയായ അഫ്ന അബ്ദുൽ നാഫിക് കാക്കൂർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്നിരുന്ന ബൈക്കിന് സൈഡ്
കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.സൈഡ് കൊടുക്കാൻ വൈകിയെന്നാരോപിച്ച് രണ്ടു യുവാക്കൾ ഇവരെ കാറിൽ നിന്ന് പുറത്തിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ വയറ്റിന് അക്രമിസംഘം ചവിട്ടുകയും കൈക്ക് കടിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് ഇവരുടെ മൊഴിയെടുക്കുകയാണ്.
എസ്.ഐ.യുടെ മര്‍ദനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും 11 വയസുള്ള കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് കുടുംബം വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കാക്കൂര്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായതെന്നും യുവതി പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.