കെ. ബാലകൃഷ്ണന്‍ കിടാവ്, ഐ. മൂസ, സത്യന്‍ കടിയങ്ങാട്, വി.എം. ചന്ദ്രന്‍,

പി. ഉഷാദേവി, സുനില്‍ മടപ്പള്ളി

ജില്ലയിൽനിന്ന്​ ആറ്​ കെ.പി.സി.സി സെക്രട്ടറിമാർ

കോഴിക്കോട്: കെ.പി.സി.സി പുന:സംഘടന കഴിഞ്ഞപ്പോൾ ജില്ലയിൽ നിന്ന്​ ആറ്​ കെ.പി.സി.സി സെക്രട്ടറിമാർ. കെ. ബാലകൃഷ്ണന്‍ കിടാവ്, ഐ. മൂസ, വി.എം. ചന്ദ്രന്‍, പി. ഉഷാദേവി, സത്യന്‍ കടിയങ്ങാട്, സുനില്‍ മടപ്പള്ളി എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍. കെ.പി.സി.സി പ്രസിഡൻറ്​​ മുല്ലപ്പള്ളി രാമചന്ദ്രന്‍, വൈസ് പ്രസിഡൻറ്​​ ടി. സിദ്ദീഖ്, ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, പി.എം. നിയാസ്, കെ. പ്രവീണ്‍കുമാര്‍ എന്നിവരടങ്ങിയ നിലവിലെ കമ്മിറ്റിക്ക് പുറമെയാണ് കോഴിക്കോടിന് കൂടുതല്‍ പ്രാതിനിധ്യം കൈവന്നത്.

മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്‍, അഡ്വ.പി.എം. സുരേഷ്ബാബു, കെ.പി. രാജൻ, മില്ലി മോഹൻ, അച്യുതൻ പുതിയേടത്ത്, കെ.എം. ഉമ്മർ, കെ.പി. ബാബു, കെ. രാമചന്ദ്രൻ, കെ. മാധവി, സി.വി കുഞ്ഞികൃഷ്ണൻ, സി. വത്സലൻ എന്നിവരാണ് ജില്ലയിൽ നിന്നുള്ള നിര്‍വാഹക സമിതി അംഗങ്ങള്‍. കെ.പി.സി.സി ഭാരവാഹികളും മുൻ അധ്യക്ഷൻ കെ. മുരളീധരൻ എം.പിയും നിർവാഹക സമിതിയിലുണ്ടാവും. എം.പി എന്ന നിലയില്‍ എം.കെ. രാഘവനും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​​ കെ.എം. അഭിജിത്തും ഡി.സി.സി പ്രസിഡൻറ്​​ യു. രാജീവനും നിര്‍വാഹക സമിതിയില്‍ അനൗദ്യോഗിക അംഗങ്ങളാണ്.

നിര്‍വാഹക സമിതി അംഗമായിരുന്ന കെ. ബാലകൃഷ്ണന്‍ കിടാവ് രണ്ടുതവണ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയിട്ട​ുണ്ട്​. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ അഞ്ച് വര്‍ഷവും സെനറ്റില്‍ എട്ടുവര്‍ഷവും അംഗമായിരുന്നു. അഡ്വ. ഐ. മൂസ കെ.എസ്.യു മുൻ സംസ്​ഥാന ട്രഷററാണ്​.

വി.എം ചന്ദ്രന്‍ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം, യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി, കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.

മഹിള കോണ്‍ഗ്രസ്​ ജില്ല പ്രസിഡൻറായ പി. ഉഷാദേവി കോര്‍പറേഷന്‍ കൗണ്‍സിലറും മുമ്പ് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സനുമായിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തി​െൻറ പ്രഥമ പ്രസിഡൻറായിരുന്നു. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ സുനില്‍ മടപ്പള്ളി ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.