രക്ഷയുടെ സ്​റ്റിയറിങ്​ തിരിച്ച്​ കെ.എസ്​.ആർ.ടി.സിയും

കോ​ഴി​ക്കോ​ട്​: കൈ ​കാ​ണി​ച്ചാ​ൽ നി​ർ​ത്താ​തെ, മ​നു​ഷ്യ​പ്പ​റ്റി​ല്ലാ​തെ, കാ​ലി​യ​ടി​ച്ച്​ പോ​കു​ന്ന​വ​രെ​ന്ന ചീ​ത്ത​പ്പേ​രൊ​ക്കെ കെ.​എ​സ്.​ആ​ർ.​ടി​സി​ക്കു​ണ്ടാ​യി​രു​ന്നു. അ​തെ​ല്ലാം പ​ഴ​ങ്ക​ഥ. കോ​വി​ഡ്​ വ​ന്നാ​ലും വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യാ​ലും ര​ക്ഷ​യു​ടെ സ്​​റ്റി​യ​റി​ങ്​ പി​ടി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ന​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്. ക​രി​പ്പൂ​രി​ൽ വി​മാ​ന​ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ കാ​രു​ണ്യ​ത്തി​െൻറ​യും സ​ഹ​ജീ​വി​സ്​​നേ​ഹ​ത്തി​െൻറ​യും റ​ൺ​വേ​യി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യും പാ​ഞ്ഞെ​ത്തി.

വ​ന്ദേ​ഭാ​ര​ത്​ മി​ഷ​ൻ വി​മാ​ന​ത്തി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​രെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ആ​ഗ​സ്​​റ്റ്​ ഏ​ഴി​െൻറ ദു​ര​ന്ത​ത്തി​ൽ സ​ജീ​വ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ സ​ത്യ​ൻ അ​മാ​ര​നും മ​റ്റു ജീ​വ​ന​ക്കാ​രും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു.

ന​ടു​മു​റി​ഞ്ഞ വി​മാ​ന​ത്തി​നു​ള്ളി​ൽ ക​ട​ന്ന് പ​രി​ക്കേ​റ്റ അ​ഞ്ചു​ യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​ത് സ​ത്യ​ൻ അ​മാ​ര​നാ​യി​രു​ന്നു എ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് യൂ​നി​റ്റി​ൽ​നി​ന്നും മ​റ്റു സ​മീ​പ യൂ​നി​റ്റു​ക​ളി​ൽ​നി​ന്നും 10 കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചു. കോ​ഴി​ക്കോ​ട് യൂ​നി​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ഡ്രൈ​വ​ർ​മാ​രും വി​വ​ര​മ​റി​ഞ്ഞ് സ്വ​മേ​ധ​യാ ഡ്യൂ​ട്ടി​ക്കെ​ത്തി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ർ​വി​സ് ന​ട​ത്തി​പ്പി​െൻറ ചു​മ​ത​ല​യു​ള്ള സോ​ണ​ൽ ട്രാ​ഫി​ക് ​ഒാ​ഫി​സ​ർ ജോ​ഷി ജോ​ണി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന്​ ക​രി​പ്പൂ​രി​ൽ ഇ​റ​ങ്ങാ​തെ ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങി​യ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്രി​ക​രെ​യും യ​ഥാ​സ​മ​യം നാ​ടു​ക​ളി​ലെ​ത്തി​ക്കാ​നും കെ.​എ​സ്.​ആ​ർ.​ടി.​സി സ​ജീ​വ​മാ​യി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.