കുറ്റിച്ചിറ: ഒരുതരി മണ്ണില്ലാതെ വെള്ളത്തിലൂടെ സസ്യം വിളയിക്കുന്ന കൃഷിരീതിയുമായി ബിരുദ വിദ്യർഥി. വാഴയൂര്‍ ഷാഫി കോളജ് ഇസ്ലാമിക് ഫൈനാന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സയ്യിദ് അഫ്വാനണ് ഹൈഡ്രോപോണിക് എന്ന പുത്തന്‍ കൃഷിരീതിയുമായി രംഗത്തുള്ളത്. പാരമ്പര്യ കൃഷിരീതികളില്‍ നിന്ന് വ്യത്യസ്തമായി മണ്ണുപയോഗിക്കാതെ ഒരു ചതുരശ്ര അടിയില്‍ തയ്യാറാക്കിയ പൈപ്പ് ട്യുബുകള്‍ ഉപയോഗിച്ച് വശങ്ങളിലായി ഫോമില്‍ ചെടികള്‍ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലായിനി രൂപത്തിലാക്കി മോട്ടറിന്റെ സഹായത്തോടെ മുകളിലേക്ക് പമ്പ് ചെയ്തു ആവശ്യാനുസരണം വെള്ളം നല്‍കുന്നതാണ് രീതി. മണ്ണിലൂടെയുണ്ടാകുന്ന രോഗങ്ങളും കീടാണുക്കളെയും ഒഴിവാക്കാമെന്നതാണ് മറ്റൊരു നേട്ടം. വളരെ വേഗത്തിലുള്ള വളര്‍ച്ചയും ഈ കാര്‍ഷിക രീതിയിലൂടെ സാധ്യമാകുന്നു. ജൈവ കൃഷി വിഭവങ്ങള്‍ നല്കുന്ന അതേ സ്വാദ് ഇത്തരത്തില്‍ വിളയിച്ചെടുക്കുന്ന വിഭവങ്ങളും നല്കുന്നു. മണ്ണില്‍ വിളയുന്ന ചെടികളെ പോലെ നിരന്തരമായ പരിപാലനം അത്രത്തൊളം ഇതിനാവശ്യമില്ല എന്നതും ഇതിന്റെ നേട്ടമായി അഫ്വാന് ചൂണ്ടിക്കാട്ടുന്നു.
ഒരു ചതുരശ്ര അടിയില്‍ 24 സസ്യങ്ങള്‍ വരെ വെച്ചു പിടിപ്പിക്കാവുന്ന നിലക്കാണ് സംവിധാനിച്ചിരിക്കുന്നത്. പയര്‍, തക്കാളി, വഴുതന, പച്ചമുളക്, ചീര തുടങ്ങി ഒരു ഗാര്‍ഹിക അടുക്കളയ്ക്ക് മതിയായത് ഈ രീതിയിലൂടെ വിളയിച്ചെടുക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്നു. വേരുകള്‍ക്ക് വെള്ളത്തില്‍ നിന്നും പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ സാധീകരിക്കുമെന്ന നിരീക്ഷണമാണ് ബിരുദ വിദ്യാര്‍ത്ഥിയായ അഫ്വാനെ ഇത്തരമൊരു പരീക്ഷണത്തിലേക്ക് നയിച്ചത്. അടുക്കളാവശ്യത്തിനുള്ള സസ്യവിഭവങ്ങള്‍ കുടാതെ വീടിനകത്ത് സജ്ജീകരിക്കാവുന്ന അലങ്കാര ചെടികള്‍ കൂടെ ഒരുക്കിയിട്ടുണ്ട്.
കുറ്റിച്ചിറ മിശ്കാല്‍ പള്ളിക്ക് സമീപമുള്ള 'പാംസ്' എന്ന തന്റെ വീട്ടിലാണ് അഫ്വാന് പരീക്ഷണങ്ങള്‍ക്ക് വേദിയായത്. രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണയാണ് ഇത്തരമൊരു പരിശ്രമത്തിന് പിന്നിലെന്ന് അഫ്വാന് സാക്ഷ്യപ്പെടുത്തുന്നു. കുറഞ്ഞ മാസങ്ങള്‍ കൊണ്ട് പുറത്തിറക്കാവുന്ന നിലക്ക് തന്റെ പദ്ധതിക്കുള്ള വിപണന സാധ്യത കൂടി ആരായുകയാണ് അഫ്വാന്. കുറ്റിച്ചിറ അറക്കലകം റിയാസിന്റെയും ലൈജുവിന്റെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.