കുറ്റിക്കാട്ടൂർ: തെരുവുനായ് ശല്യം രൂക്ഷമായ ആനക്കുഴിക്കരയിൽ വീണ്ടും ആക്രമണം. വിദ്യാർഥിക്ക് കടിയേറ്റു. സുൽഫീക്കർ റോഡിൽ അംഗൻവാടിക്കു സമീപമുള്ള പുതിയ മഠത്തിൽ ജംഷീറിന്റെ മകൻ മുഹമ്മദ് ഇമ്രാനാണ് (13) നായുടെ കടിയേറ്റത്.
കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ആഴത്തിലുള്ള കടിയായതിനാൽ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഒരാടിനും കടിയേറ്റിരുന്നു. ഈ ഭാഗത്ത് നേരത്തേയും തെരുവുനായ് ആക്രമണം ഉണ്ടായിട്ടുണ്ട്.
അംഗൻവാടി, മദ്റസ, ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് ധാരാളം വിദ്യാർഥികൾ യാത്ര ചെയ്യുന്ന ഇവിടെ നായ്ശല്യം പരിസരവാസികളെ ആശങ്കയിലാക്കുന്നുണ്ട്. അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.